അവളുടെ കുഞ്ഞിക്കാലുകളുടെ വേഗം പോരായിരുന്നു, മൂന്ന് കുരുന്നുജീവനുകളെ രക്ഷപ്പെടുത്താന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 14, 2021

അവളുടെ കുഞ്ഞിക്കാലുകളുടെ വേഗം പോരായിരുന്നു, മൂന്ന് കുരുന്നുജീവനുകളെ രക്ഷപ്പെടുത്താന്‍

ആലത്തൂർ: രണ്ട് വർഷം മുന്പാണ് ജസീറും കുടുംബവും കരിയങ്കാട്ടെ തറവാട്ടിൽനിന്ന് കൊറ്റിയോട്ടെ വാടകവീട്ടിലേക്ക് താമസം മാറിയെത്തിയത്. റിൻഷാദിന്റെയും ജിൻഷാദിന്റെയും കുഞ്ഞനിയൻ റിഫാസും അവിടെ ചിത്രശലഭത്തെപ്പോലെ പാറിപ്പറന്നുനടന്നു. കൊറ്റിയോട്ടെ ഇടവഴിയും പാടവരമ്പും തൊടിയുമൊക്കെയായിരുന്നു അവരുടെ ലോകം. ആ ഇടവഴികൾ താണ്ടി ദുഃഖം കനത്ത മുഖവുമായി നാട്ടുകാരെത്തിയപ്പോൾ കളിക്കൂട്ടുകാർ ഇനിയില്ലെന്നറിഞ്ഞ ഏഴുവയസ്സുകാരി പകച്ചുനിന്നു. കൂട്ടുകാർ വെള്ളത്തിൽപ്പെട്ടത് അമ്പരപ്പിച്ചെങ്കിലും മനഃസാന്നിധ്യം കൈവിടാതെ അവൾ ഓടിയെത്തി കൂട്ടുകാരുടെ ഉമ്മയെ അറിയിക്കുകയായിരുന്നു. എന്നാൽ, അവളുടെ കുഞ്ഞിക്കാലുകളുടെ വേഗം പോരായിരുന്നു, മൂന്ന് കുരുന്നുജീവനുകളെ രക്ഷപ്പെടുത്താൻ. റിഫാസിന്റെ കുറുമ്പുകളും ഒരിക്കലും പിരിയാതെ ഓടിയെത്തിയിരുന്ന മൂന്ന് സഹോദരങ്ങളെയും ഓർത്ത് അയൽവാസികൾക്കും കണ്ണീരടക്കാനായില്ല. Content Highlights: Three brothers drown to death in Palakkad


from mathrubhumi.latestnews.rssfeed https://ift.tt/3akP8Z5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages