അമേരിക്കയ്ക്ക് മറുപടി: ക്യാപ്പിറ്റോളിന് സമാനമാണ് ചെങ്കോട്ട സംഭവം -വിദേശകാര്യ മന്ത്രാലയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 4, 2021

അമേരിക്കയ്ക്ക് മറുപടി: ക്യാപ്പിറ്റോളിന് സമാനമാണ് ചെങ്കോട്ട സംഭവം -വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: കാർഷിക പരിഷ്‌കരണങ്ങളെ സ്വാഗതംചെയ്തും കർഷകസമരം നേരിടാൻ ഇന്റർനെറ്റ് തടഞ്ഞതിനെ പരോക്ഷമായി വിമർശിച്ചും അമേരിക്കൻ ഭരണകൂടം നടത്തിയ പ്രസ്താവനയ്ക്ക് ഇന്ത്യയുടെ മറുപടി. അമേരിക്കയുടെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുയായികൾ കാപ്പിറ്റോൾ മന്ദിരത്തിൽ നടത്തിയ അക്രമങ്ങളെ ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.ഇന്ത്യയും അമേരിക്കയും കരുത്തുറ്റ ജനാധിപത്യ രാജ്യങ്ങളാണ്. കാപ്പിറ്റോൾ മന്ദിരത്തിലെ അനിഷ്ടസംഭവങ്ങൾക്ക് സമാനമായ വികാരങ്ങളും പ്രതികരണങ്ങളുമാണ് റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലും ഉയർന്നതെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പത്രസമ്മേളനത്തിൽ പറഞ്ഞു.യു.എസ്. വിദേശകാര്യ വകുപ്പിന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഏത് സാഹചര്യത്തിലാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് വിലയിരുത്തണം. അക്രമങ്ങളെ തദ്ദേശീയ നിയമങ്ങൾ അടിസ്ഥാനമാക്കിയാണ് ഇന്ത്യ നേരിടുന്നത്. കൂടുതൽ അക്രമങ്ങൾ ഉണ്ടാകാതിരിക്കാനുള്ള താത്‌കാലിക നടപടിയെന്നനിലയിലാണ് സമരമേഖലയിൽ ഇന്റർനെറ്റ് തടഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യു.എസ്. വിദേശകാര്യമന്ത്രാലയം വ്യാഴാഴ്ച നടത്തിയ പ്രസ്താവനയാണ് വിവാദമായത്. കാർഷികരംഗത്ത് ഇന്ത്യ കൈക്കൊണ്ട പരിഷ്‌കാരങ്ങളെ സ്വാഗതംചെയ്ത അമേരിക്ക, പരിഷ്‌കരണ നടപടികൾ ഇന്ത്യൻ കമ്പോളത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുമെന്നും വൻതോതിൽ സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നതിന് സഹായിക്കുമെന്നും അഭിപ്രായപ്പെട്ടു. പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണം. എന്നാൽ, രാജ്യതലസ്ഥാന മേഖലയിൽ ഇന്റർനെറ്റിന് നിയന്ത്രണം ഏർപ്പെടുത്തിയതിനെ വിമർശിക്കുകയും ചെയ്തു. വിവരശേഖരണത്തിന് തടസ്സമില്ലാത്ത മാർഗങ്ങൾ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനവും ശക്തമായ ജനാധിപത്യത്തിന്റെ ചിഹ്നവുമാണെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം.


from mathrubhumi.latestnews.rssfeed https://ift.tt/3cH0vMl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages