ശരത്പവാറിന്റെ തീരുമാനം പോലെ; പാലായില്‍ അയഞ്ഞ് കാപ്പന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 3, 2021

ശരത്പവാറിന്റെ തീരുമാനം പോലെ; പാലായില്‍ അയഞ്ഞ് കാപ്പന്‍

കോട്ടയം :പാലാസീറ്റിന്റെ കാര്യത്തിൽ നിലപാട് മയപ്പെടുത്തി മാണി സി. കാപ്പൻ. ശരത്പവാറാണ് തന്റെ നേതാവെന്നും ശരത് പവാർ പറയുന്നത് അനുസരിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു. ദേശീയ നേതൃത്വം എടുക്കുന്ന നിലപാടിനൊപ്പം നിൽക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു. "ഞങ്ങൾ മത്സരിച്ച നാലു സീറ്റിലും മത്സരിക്കുമെന്ന് അസന്നിഗ്ധമായി ശരത്പവാറും പ്രഫുൽ പട്ടേലും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഫുൽ പട്ടേൽ സിപിഎം നേതാക്കളുമായുള്ള ചർച്ചകൾക്കായി കേരളത്തിലെത്തും. ശനിയാഴ്ചയോഞായറാഴ്ചയോ ആയിരിക്കും ചർച്ച", മാണി സി. കാപ്പൻ പറഞ്ഞു. പാലായുടെ കാര്യത്തിൽ യാതൊരു വിധ വിട്ടുവീഴ്ചകൾക്കുമില്ലെന്നായിരുന്നു ഇതുവരെയുള്ള മാണി സി കാപ്പന്റെ നിലപാട്. എന്നാൽ ഇടതുമുന്നണി വിടുന്നതിനോട് എൻസി പി ദേശീയ നേതൃത്വം വിമുഖത കാണിച്ചതോടെയാണ് മാണി സി. കാപ്പന്റെ നിലപാടിൽ അയവു വന്നത്. content highlights:Change of mind in Mani C Kappans pala seat claim after meeting NCP leaders


from mathrubhumi.latestnews.rssfeed https://ift.tt/3pNIW0Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages