യുണൈറ്റഡ് എയർലൈൻസ് വിമാനത്തിന് അടിയന്തര ലാൻഡിങ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 21, 2021

യുണൈറ്റഡ് എയർലൈൻസ് വിമാനത്തിന് അടിയന്തര ലാൻഡിങ്

വാഷിങ്ടൺ: ഡെൻവറിൽനിന്ന് ഹവായിയിലേക്ക് യാത്രപുറപ്പെട്ട യുണൈറ്റഡ് എയർലൈൻസിന്റെ വിമാനം എൻജിൻ തകരാറിനെ തുടർന്ന് അടിയന്തരമായി താഴെയിറക്കി. 231 യാത്രക്കാരും 10 ജീവനക്കാരുമായി പുറപ്പെട്ട ബോയിങ് 777-200 വിമാനത്തിലാണ് തീപ്പിടിത്തമുണ്ടായത്. വിമാനത്തിന്റെ എൻജിന്റെ മുൻഭാഗം ഊരിത്തെറിച്ച് ഒരു വീടിന്റെ മുറ്റത്ത് പതിച്ചു. വിമാനത്തിന്റെ ചിറകിൽനിന്ന് തീ ഉയരുന്ന ദൃശ്യങ്ങൾ യാത്രക്കാർ പകർത്തിയത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഫെഡറൽ ഏവിയേഷൻ അധികൃതർ അറിയിച്ചു. വിമാനത്തിൽനിന്നുള്ള അവശിഷ്ടങ്ങൾ സമീപപ്രദേശങ്ങളിൽ ചിതറി വീണു. അത്യപൂർവമായ എൻജിൻ തകരാറാണ് സംഭവിച്ചതെന്നും പൈലറ്റിൻറെ പരിചയസമ്പന്നതയാണ് വൻ ദുരന്തം ഒഴിവാക്കിയതെന്നും യുണൈറ്റഡ് എയർലൈൻസ് പൈലറ്റുമാരുടെ സംഘടന വ്യക്തമാക്കി. Content Highlights: United Airlines engine bursts into flames midair before landing


from mathrubhumi.latestnews.rssfeed https://ift.tt/2ZFPpiQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages