കല്യാശ്ശേരിയിലെ രണ്ട് എ.ടി.എം. തകർത്ത് കവർച്ച: 20 ലക്ഷം നഷ്ടപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 21, 2021

കല്യാശ്ശേരിയിലെ രണ്ട് എ.ടി.എം. തകർത്ത് കവർച്ച: 20 ലക്ഷം നഷ്ടപ്പെട്ടു

കല്യാശ്ശേരി:കല്യാശ്ശേരിയിലെ രണ്ട് എ.ടി.എം. തകർത്ത് 20 ലക്ഷം രൂപ കവർന്നതായി പ്രാഥമിക നിഗമനം. മാങ്ങാട്ട് ബസാറിൽ ദേശീയപാതയോരത്തെ ഇന്ത്യാ വണ്ണിന്റെ എ.ടി.എം. തകർത്ത് 1,75,500 രൂപയും കല്യാശ്ശേരി എസ്.ബി.എ. എ.ടി.എം. തകർത്ത് 18 ലക്ഷത്തോളം രൂപയും കവർന്നു. കല്യാശ്ശേരി എസ്.ബി. ഐ. എ.ടി.എമ്മിൽ രണ്ട് ദിവസം പണം നിറച്ചിരുന്നതായും നിലവിൽ 18 ലക്ഷത്തോളം രൂപ ഉണ്ടായിരുന്നതായും പണം നിക്ഷേപിച്ച ഏജൻസി അധികൃതർ അറിയിച്ചു. ഞായറാഴ്ച പുലർച്ചയാണ് കവർച്ചകൾ നടന്നതെന്ന് കരുതുന്നു. ഗ്യാസ് കട്ടർ ഉപയോഗിച്ച് ഇരു എ.ടി.എം. മെഷിനുകളും മുഴുവനായും തകർത്ത നിലയിലാണ്. എ.ടി.എം. ശാഖയുടെ ഷട്ടർ താഴ്ത്തിയാണ് കവർച്ച നടത്തിയത്. ഞായറാഴ്ച രാവിലെതന്നെ മാങ്ങാട്ടെ ഇന്ത്യാ വൺ എ.ടി.എം. തകർത്തതായി ശ്രദ്ധയിൽ പ്പെട്ടിരുന്നു. എന്നാൽ കല്യാശ്ശേരി എസ്.ബി.ഐ. എ.ടി.എമ്മിന്റെ ഷട്ടർ താഴ്ത്തിയനിലയിലായതിനാൽ വൈകുന്നേരംവരെ കവർച്ചയെപ്പറ്റി ആരും അറിഞ്ഞില്ല. എന്നാൽ, മാങ്ങാട് നടന്ന കവർച്ചയെപ്പറ്റി അറിഞ്ഞ് എ.ടി.എമ്മിൽ പണം നിക്ഷേപിക്കുന്ന ഏജൻസി എത്തിയപ്പോഴാണ് എസ്.ബി.ഐ. എ.ടി.എമ്മും തകർത്തതായി ശ്രദ്ധയിൽപ്പെട്ടത്. കവർച്ചസംഘം മാങ്ങാട് തെരു കള്ളുഷാപ്പിനു സമീപത്തെ ആൾത്താമസമുള്ള മുറിയിലും കയറി കവർച്ചയ്ക്ക് ശ്രമം നടത്തിയെങ്കിലും താമസക്കാർ ബഹളം വെച്ചതിനെ തുടർന്ന് സംഘം ഓടിപ്പോയി. വിവരമറിയിച്ചതിനെ തുടർന്ന് കണ്ണപുരം പോലീസ് സ്ഥലത്തെത്തി. കവർച്ചസംഘം എത്തിയതായി കരുതുന്ന ബൈക്ക് പോലീസ് കണ്ടെടുത്തു. സംഘത്തിൽ മൂന്നുപേർ ഉണ്ടായിരുന്നതായി കരുതുന്നു. കണ്ണൂരിൽനിന്ന് ഫൊറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡുമെത്തി പരിശോധന നടത്തി. എസ്.ബി.ഐ. എ.ടി.എം. കൗണ്ടറിന്റെ കവർച്ച സംബന്ധിച്ച അന്വേഷണം തിങ്കളാഴ്ച രാവിലെ നടക്കുമെന്ന് പോലീസ് അറിയിച്ചു. . രണ്ടുവർഷം മുന്നേയും ഇതേ എ.ടി.എമ്മിൽ കവർച്ച നടന്നിരുന്നു. കണ്ണപുരം എസ്.ഐ. പരമേശ്വരന്റെ നേതൃത്വത്തിൽ പോലീസ് സംഘം അന്വേഷണം ഊർജിതപ്പെടുത്തി. Content Highlights: Two ATMs broken in Kalliasseri, Rs 20 lakh looted


from mathrubhumi.latestnews.rssfeed https://ift.tt/2MeIWIQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages