സി- ഡിറ്റ് വിവാദനിയമനം തെറ്റെന്ന് വിദ്യാർഥിനി; മനുഷ്യത്വപരമെന്ന് മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 8, 2021

സി- ഡിറ്റ് വിവാദനിയമനം തെറ്റെന്ന് വിദ്യാർഥിനി; മനുഷ്യത്വപരമെന്ന് മുഖ്യമന്ത്രി

കോട്ടയം: എം.ജി.സർവകലാശാലയിൽ മുഖ്യമന്ത്രി വിദ്യാർഥികളുമായി നടത്തിയ സംവാദത്തിലും കരാർനിയമന വിവാദം ചർച്ചയായി. മുഖ്യമന്ത്രിയോട് സംസാരിക്കാൻ അവസരം നൽകിയപ്പോൾ എടത്വ സെന്റ് അലോഷ്യസ് കോളേജിലെ അഞ്ജു ബെന്നി എന്ന വിദ്യാർഥിനിയാണ് താത്കാലിക ജീവനക്കാരെ നിയമിക്കുന്നതിൽ തനിക്കുള്ള പരാതി രേഖപ്പെടുത്തിയത്. മറുപടിപ്രസംഗത്തിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയ മുഖ്യമന്ത്രി താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് മനുഷ്യത്വപരമായ നടപടിയാണെന്ന് പറഞ്ഞു. അഞ്ജു ബെന്നി പറഞ്ഞത് കഴിഞ്ഞ ദിവസം സി- ഡിറ്റിൽ 141 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ പോകുന്നു എന്ന ഞെട്ടിക്കുന്ന വാർത്ത കണ്ടാണ് ഒരു ദിവസം തുടങ്ങിയത്. അവർക്ക് പി.എസ്.സി. പരീക്ഷ എഴുതി ജോലിക്ക് കയറിക്കൂടെ. ഞങ്ങൾ സർക്കാരിന്റെ കീഴിലുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും എൻജിനീയറിങ് കോളേജുകളിലുമൊക്കെ സർക്കാരിന്റെ ചെലവിൽ പഠിച്ചശേഷം സ്വന്തം സർക്കാരിന് കീഴിൽ ജോലിക്ക് കയറണം എന്നാണ് ആഗ്രഹം. അതിന്റെ ആകർഷണവുമൊക്കെ കാരണമാണ്. പി.എസ്.സി. ടെസ്റ്റ് എഴുതി ജോലിക്ക് കയറാൻ യോഗ്യതയുള്ള ധാരാളം പേർ ഇവിടെയും ഇരിപ്പുണ്ട്. അവരുടെ അവസരം നഷ്ടപ്പെടുത്തുന്ന കാര്യങ്ങൾ ഉണ്ടാകരുത്. പി.എസ്.സി.യുടെ നടപടികൾ എന്താണെന്ന് അറിയാൻ കുറേക്കൂടി സുതാര്യത വേണം. മുഖ്യമന്ത്രിയുടെ ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാകണം. മുഖ്യമന്ത്രി പറഞ്ഞത് ചിലയാളുകൾ സർക്കാർ സ്ഥാപനങ്ങളിൽ ദശാബ്ദങ്ങളായി ജോലി ചെയ്യുന്നു. 22 വർഷംവരെ ജോലി ചെയ്തവരുണ്ട്. അവർ ജോലി ചെയ്തിടത്ത് പി.എസ്.സി. വഴി ആള് വരാനില്ല. ഈ താത്കാലിക ജീവനക്കാരോട് ഒരു ദിവസം പിരിഞ്ഞുപോകാൻ പറയുന്നത് മനുഷ്യത്വമുള്ള നടപടിയല്ല. ഇവർക്ക് ഇക്കാലത്തിനിടയിൽ കുടുംബവും ഒക്കെയായിട്ടുണ്ടാകും. അവർ എങ്ങനെ ജീവിക്കും. സർക്കാരിന് വേണമെങ്കിൽ ഇവരെ ഒഴിവാക്കാൻ തീരുമാനമെടുക്കാം. പക്ഷേ, അവരെ സംരക്ഷിക്കേണ്ടതുണ്ട്. ഇവരെ ഈ സർക്കാർ നിയമിച്ചവരല്ല. 10 വർഷത്തിൽ അധികമായി തുടരുന്ന ഇവരെ അംഗീകരിക്കണം എന്നാണ് തീരുമാനം. അവരെ ചൂഷണം ചെയ്യുക എന്നത് ശരിയല്ല. വേതനനിഷേധം അടക്കമുള്ളവ സർക്കാർ തന്നെ ചെയ്യുന്നത് ശരിയല്ല. ഇവർക്ക് അംഗീകാരം നൽകുന്നതുമൂലം ആരുടെയും തൊഴിലവസരം നഷ്ടമാകില്ല. ആരുടെയും അവകാശം ഇല്ലാതാകുന്നില്ല. നാട്ടിൽ പല വിഷയങ്ങളിലും കോലാഹലം ഉയരുന്നതുപോലെ ഇതിലും ഉണ്ടാകുന്നു എന്ന് കരുതിയാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. Content Highlights: Pinarayi Vijayans discussion with college students,Recruitment row


from mathrubhumi.latestnews.rssfeed https://ift.tt/2YYm3fn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages