അഞ്ചാം ദിനം ഇന്ത്യയ്ക്ക് ആദ്യ തിരിച്ചടി; പൂജാര പുറത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 8, 2021

അഞ്ചാം ദിനം ഇന്ത്യയ്ക്ക് ആദ്യ തിരിച്ചടി; പൂജാര പുറത്ത്

ചെന്നൈ: ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് ഉയർത്തിയ 420 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് രണ്ടാം വിക്കറ്റ് നഷ്ടമായി. 15 റൺസെടുത്ത ചേതേശ്വർ പൂജാരയെ ജാക്ക് ലീച്ച് മടക്കി. നിലവിൽ രണ്ടിന് 67 റൺസെന്ന നിലയിലാണ് ഇന്ത്യ. ഒരു വിക്കറ്റ് നഷ്ടത്തിൽ 39 റൺസെന്ന നിലയിലാണ് അഞ്ചാം ദിനം ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. 12 റൺസെടുത്ത രോഹിത് ശർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നേരത്തെ നഷ്ടമായത്. ശുഭ്മാൻ ഗിൽ (35*), ക്യാപ്റ്റൻ വിരാട് കോലി (1*) എന്നിവരാണ് ക്രീസിൽ. നേരത്തെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് 178 റൺസിൽ അവസാനിച്ചിരുന്നു. ആറു വിക്കറ്റ് വീഴ്ത്തിയ ആർ. അശ്വിനാണ് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ തകർത്തത്. ടെസ്റ്റിൽ അശ്വിന്റെ 28-ാമത്തെ അഞ്ചുവിക്കറ്റ് നേട്ടമാണിത്. ഷഹബാസ് നദീം രണ്ടു വിക്കറ്റ് വീഴ്ത്തി. 32 പന്തിൽ 40 റൺസെടുത്ത ക്യാപ്റ്റൻ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ റോറി ബേൺസിനെ (0) രഹാനെയുടെ കൈകളിലെത്തിച്ച് അശ്വിൻ ഇംഗ്ലണ്ടിനെ ഞെട്ടിച്ചിരുന്നു. ഡൊമിനിക് സിബ്ലി (16), ഡാനിയൽ ലോറൻസ് (18), ബെൻ സ്റ്റോക്ക്സ് (7), ഒലി പോപ്പ് (28), ജോസ് ബട്ട്ലർ (24), ഡൊമിനിക് ബെസ്സ് (25), ജോഫ്ര ആർച്ചർ (5), ആൻഡേഴ്സൻ (0) എന്നിവരാണ് പുറത്തായ താരങ്ങൾ. നേരത്തെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 337 റൺസിന് പുറത്തായിരുന്നു. ഫോളോ ഓൺ ഒഴിവാക്കാൻ സാധിക്കാതെയാണ് ഇന്ത്യൻ സംഘം കൂടാരം കയറിയത്. എന്നാൽ ഒന്നാം ഇന്നിങ്സിൽ 241 റൺസിന്റെ ലീഡ് നേടിയ ഇംഗ്ലണ്ട്, ഇന്ത്യയെ ഫോളോ ഓൺ ചെയ്യിക്കാതെ വീണ്ടും ബാറ്റിങ്ങിനിറങ്ങാൻ തീരുമാനിക്കുകയായിരുന്നു. Content Highlights:India vs England Live Score 1st Test Day 5


from mathrubhumi.latestnews.rssfeed https://ift.tt/3q2vTIZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages