കാപ്പനല്ല പ്രാധാന്യം എന്‍സിപിക്കാണ്: വിജയരാഘവന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 12, 2021

കാപ്പനല്ല പ്രാധാന്യം എന്‍സിപിക്കാണ്: വിജയരാഘവന്‍

കണ്ണൂർ: മാണി സി കാപ്പനല്ല എൻസിപിക്കാണ് പ്രധാന്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. ലീഗ് മതത്തെ രാഷ്ട്രീയ ലാഭത്തിനും കൊള്ളലാഭത്തിനും ഉപയോഗിക്കുന്നു. എൻഡിഎഫിന്റെ ജാഥ തുടർഭരണത്തിന് കളമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂരിൽഎ. വിജയരാഘവൻ നയിക്കുന്ന വികസന മുന്നേറ്റയാത്രയ്ക്ക് മുന്നോടിയായി മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാഥ കേരളത്തെ സംബന്ധിച്ചിടത്തോളം അതി പ്രധാനമായ ചരിത്ര മുഹൂർത്തത്തിലാണ് നടക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ ഗവൺമെന്റിന്റെ ഏറ്റവും മാതൃകാപരമായ ഭരണം അഞ്ച് വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പിൽ കേരളീയ സമൂഹം ഇടതുപക്ഷ തുടർഭരണത്തിനുള്ള പിന്തുണ നൽകും. മാണി സി കാപ്പനല്ല വലുത് പാർട്ടി എന്ന നിലയിൽ എൻസിപിയാണെന്നും കാപ്പനെ തിരിച്ചുകൊണ്ടുവരുമോയെന്ന ചോദ്യത്തിനുള്ള മറുപടിയായി വിജയരാഘവൻ വ്യക്തമാക്കി. എൻ.സി.പി എന്തെങ്കിലും ഒരു പ്രയാസകരമായ നിലപാടൊ അഭിപ്രായമോ ഇടതുമുന്നണിയിൽ വ്യക്തമാക്കിയിട്ടില്ലെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. Content Highlight: LDFMarch lead by A.Vijayaraghavan


from mathrubhumi.latestnews.rssfeed https://ift.tt/2N1c7PY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages