കോഴിക്കോട്: ഈ വാലന്റൈൻസ് ദിനത്തിൽ വായനക്കാർക്ക് സമ്മാനമായി പെൻഗ്വിൻ ബുക്സ് പുറത്തിറക്കുന്നത് നടൻ മോഹൻലാലിന്റെ മകൾ വിസ്മയയുടെ കാവ്യ-ചിത്ര പുസ്തകം. ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന പുസ്തകം 14 മുതൽ പുസ്തകശാലകളിലെത്തും. വാലന്റൈൻസ് ദിനത്തിൽ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ മോഹൻലാൽ പുസ്തകം പ്രകാശിപ്പിക്കും. ജാപ്പനീസ് ഹൈക്കു കവിതകളിൽനിന്ന് പ്രചോദനമുൾക്കൊണ്ട് വിസ്മയ എഴുതിയ എഴുപതിലധികം കുറുങ്കവിതകളും അതിനനുസരിച്ച് വരച്ച ചിത്രങ്ങളും ചേർന്നതാണ് പുസ്തകം. വിസ്മയയുടെ ആദ്യപുസ്തകമാണിത്. പത്തും പതിനഞ്ചും വരികളുള്ള കവിതകൾമുതൽ ഒറ്റവരി കവിതകൾവരെ സമാഹാരത്തിലുണ്ട്. പ്രണയവും വിരഹവും കുറുമ്പും കുസൃതിയും അമൂർത്തമായ ആശയങ്ങളുമെല്ലാം കുറുങ്കവിതകളായി നിറയുന്നു. ഒരു കവിത ഇങ്ങനെ: എന്റെ മനസ്സ് ഒരു അമൂർത്ത ചിത്രംപോലെ എന്റെ ചിന്തകൾ ആദിയില്ലാത്തവ മധ്യേ എവിടെയോ കുരുങ്ങിപ്പോയവ ഞാൻ ഒരു വൃത്തത്തിൽ കറങ്ങുന്നു നിറങ്ങളിൽ നീരാടുന്നു അതെ, രുചികരമായ ഒരു അലങ്കോലപ്പെടൽ... ഓരോ കവിതയുടെയും ഭാവങ്ങൾക്കനുസരിച്ചാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്. മനുഷ്യവികാരങ്ങളുടെ പുഴയിലൂടെയുള്ള സഞ്ചാരം എന്നാണ് പെൻഗ്വിൻ ബുക്സ് പുസ്തകത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. കവയിത്രി റോസ് മേരി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന പുസ്തകം മാതൃഭൂമി ബുക്സ് പുറത്തിറക്കും. ഇതിഹാസകവികൾ അവളെ വഴിനടത്തട്ടെ -മോഹൻലാൽ വിസ്മയയുടെ കവിതകൾ വായിക്കുമ്പോൾ എനിക്ക് ജാപ്പനീസ് ഹൈക്കു കവി ബാഷോയെ ഓർമവരുന്നു. അർഥത്തെക്കാൾ ചിന്തയുടെ വിചിത്രമായ പ്രകാശനമാണ് ഈ കവിതകളിൽ. യാത്രയും ലക്ഷ്യവും തമ്മിൽ വേർതിരിക്കാനാവാത്തവിധത്തിലുള്ള ചിന്തയുടെ ഒരു അരുവി. ചിത്രങ്ങളും അതുപോലെതന്നെ. ബാഷോയെപ്പോലുള്ള ഇതിഹാസകവികളുടെ ദർശനങ്ങൾ എന്റെ മകളുടെ ചിന്തകളെയും വാക്കുകളെയും വഴിനടത്തേണമേ എന്നും അവളുടെ പ്രചോദനങ്ങളുടെ ഉറവയാവണേ എന്നുമാണ് എന്റെ പ്രാർഥന. Content Highlight: Grains of Stardust Poetry book written by Vismaya Mohanlal
from mathrubhumi.latestnews.rssfeed https://ift.tt/3d9KhLS
via
IFTTT
No comments:
Post a Comment