തീവണ്ടിയുടെ സംവിധായകൻ പി. ഫെല്ലിനിയുടെ പുതിയ ചിത്രത്തിൽ അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒറ്റ്എന്ന് പേരിട്ടിരിക്കുന്ന ഈ ത്രില്ലർ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്. സജീവാണ്. ഓഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശനും നടൻ ആര്യയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഫെബ്രുവരി 27 ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മുംബൈ, ഗോവ, മംഗളൂരു എന്നിവിടങ്ങളിലാണ് ഷൂട്ട്. 25 വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അരവിന്ദ് സ്വാമി മലയാളത്തിലെത്തുന്നത്. 1996 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ദേവരാഗത്തിലായിരുന്നു അവസാനമായി വേഷമിട്ടത്. ഭരതൻ സംവിധാനം ചെയ്ത ചിത്രത്തിൽ ശ്രീദേവിയായിരുന്നു നായിക. Content Highlights:Arvind Swami Kunchacko boban to act in Fellini T.P new Movie Malayalam
from mathrubhumi.latestnews.rssfeed https://ift.tt/3dfblcK
via
IFTTT
No comments:
Post a Comment