'വീട്ടിലാണെങ്കിലും കര്‍ഷകര്‍ മരിക്കുമായിരുന്നില്ലേ?'വിവാദപരാമര്‍ശവുമായി ഹരിയാണ മന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 13, 2021

'വീട്ടിലാണെങ്കിലും കര്‍ഷകര്‍ മരിക്കുമായിരുന്നില്ലേ?'വിവാദപരാമര്‍ശവുമായി ഹരിയാണ മന്ത്രി

ചണ്ഡീഗഡ്: കേന്ദ്രസർക്കാരിന്റെ പുതിയ കാർഷികനിയമങ്ങൾക്കെതിരെയുള്ള പ്രതിഷേധസമരത്തിനിടെ മരിക്കാനിടയായ കർഷകരെ സംബന്ധിച്ച് ഹരിയാണ കൃഷിമന്ത്രി നടത്തിയ പരാമർശം വിവാദത്തിൽ. കർഷകർ സ്വന്തം വീടുകളിൽ തന്നെയായിരുന്നുവെങ്കിലും മരിക്കുമായിരുന്നു എന്ന മന്ത്രി ജെ.പി. ദലാലിന്റെ പരാമർശമാണ് സാമൂഹികമാധ്യമങ്ങളിൽ കടുത്ത വിമർശനത്തിന് വഴിതെളിച്ചത്. വിവാദമായതിനെ തുടർന്ന് ദലാൽ പിന്നീട് മാപ്പു പറയുകയും ചെയ്തു. കർഷകരുടെ മരണത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. "തങ്ങളുടെ വീടുകളിലായിരുന്നെങ്കിൽ അവർ മരിക്കില്ലായിരുന്നോ? അവിടെയായിരുന്നെങ്കിലും കർഷകർ മരിക്കുമായിരുന്നു. ഒന്നോ രണ്ടോ ലക്ഷം പേർക്കിടയിൽ ആറ് മാസക്കാലത്തിനിടെ ഇരുന്നൂറോളം പേർ മരിക്കുന്നത് സാധാരണമല്ലേ?"-പുഞ്ചിരിയോടെ ദലാൽ ചോദിച്ചു. "ചിലർ ഹൃദയാഘാതം മൂലവും ചിലർ മറ്റസുഖങ്ങൾ മൂലവുമാണ് മരിച്ചത്. മരിച്ചവരോട് എനിക്ക് അങ്ങേയറ്റം സഹതാപമുണ്ട്". മന്ത്രി കൂട്ടിച്ചേർത്തു. ദലാലിന്റെ മറുപടി ഒപ്പമുണ്ടായിരുന്നവരിൽ ചിരി പടർത്തുകയും ചെയ്തു. കർഷകരനുഭവിക്കുന്ന ദുരിതം മനസിലാക്കാൻ ബിജെപി സർക്കാരിന് കഴിയുന്നില്ല, അതേ സമയം അവരെ പരിഹസിക്കുകയും ചെയ്യുന്നു എന്ന അടിക്കുറിപ്പോടെയാണ് ദീപക് ഖത്രി ദലാലിന്റെ വീഡിയോ ട്വിറ്ററിൽ പങ്കു വെച്ചത്. BJP Haryana Agriculture Minister JP Dalals embarrassing statement about farmers Bharatiya Janata Party is not understanding the pain of farmers but making fun of them watch this video ⤵️#GoBackModi pic.twitter.com/0jxSCJGNU4 — Deepak Khatri (@Deepakkhatri812) February 13, 2021 മണിക്കൂറുകൾക്ക് ശേഷം തന്റെ പ്രതികരണം തെറ്റായ രീതിയിൽ വ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നു എന്ന വാദമുയർത്തി ദലാൽ വീണ്ടും രംഗത്തെത്തി. തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ താനതിന് മാപ്പ് പറയുന്നതായും കർഷകരുടെ ക്ഷേമത്തിനായുള്ള പ്രവർത്തനം താനിനിയും തുടരുമെന്നും ദലാൽ കൂട്ടിച്ചേർത്തു. നിർവികാരനായ ഒരാൾക്ക് മാത്രമേ അന്നദാതാക്കളായ കർഷകർക്കെതിരേ ഇത്തരത്തിൽ പ്രതികരിക്കാനാവൂ എന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല ട്വീറ്റ് ചെയ്തു. കർഷക സഹോദരങ്ങളുടെ ത്യാഗത്തെ പരിഹസിക്കുന്ന വിധത്തിലുള്ള മന്ത്രിയുടെ പ്രതികരണം ദുഃഖിപ്പിക്കുന്നതാണെന്ന് ഹരിയാണ കോൺഗ്രസ് അധ്യക്ഷ കുമാരി സെൽജ ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി. പഞ്ചാബ് കോൺഗ്രസ് നേതാവ് രാജ് കുമാർ വെർക്കയും ദലാലിന്റെ പരാമർശത്തെ വിമർശിച്ചു. Content Highlights: Haryana Agriculture Minister JP Dalals embarrassing statement about farmers


from mathrubhumi.latestnews.rssfeed https://ift.tt/3tZz9XU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages