വൈറ്റില മേല്‍പ്പാലം തുറന്ന സംഭവം: മൂന്ന് പേര്‍ കൂടി അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 6, 2021

വൈറ്റില മേല്‍പ്പാലം തുറന്ന സംഭവം: മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

കൊച്ചി: വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുമ്പേ ഗതാഗതത്തിനായി തുറന്നുകൊടുത്ത സംഭവത്തിൽ കൂടുതൽ അറസ്റ്റ്. വി ഫോർ കേരളയുടെ പ്രവർത്തകരായ മൂന്ന് പേർ കൂടിയാണ് അറസ്റ്റിലായത്. നേരത്ത നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തമ്മനം സ്വദേശി ആൽവിൻ ആന്റണി, കളമശ്ശേരി സ്വദേശി സാജൻ, മട്ടഞ്ചേരി സ്വദേശി സക്കീറലി എന്നിവരാണ് അറസ്റ്റിലായത്.ഇവർ മൂന്ന് പേരും വി ഫോർ കേരളയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെന്ന് പോലീസ് വ്യക്തമാക്കി. ഉദ്ഘാടത്തിന് മുമ്പ് തന്നെ പാലം ആസൂത്രിതമായി തുറന്നുകൊടുത്തതിൽ ഇവർക്ക് കൃത്യമായ പങ്കുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. നേരത്തെ അറസ്റ്റിലായ നാല് പേരെയും പോലീസ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. വാഹനങ്ങൾ ആരെങ്കിലും ബോധപൂർവ്വം കയറ്റിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പാലത്തിലൂടെ സഞ്ചരിച്ച വാഹനങ്ങളുടെയെല്ലാം നമ്പർ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പൊതുമുതൽ നശിപ്പിച്ചു, വ്യാജപ്രചരണം നടത്തി തുടങ്ങിയതാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ. ഒൻപതാം തിയ്യതി മുഖ്യമന്ത്രി പിറണായി വിജയൻ പാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കാനിരിക്കുകയായിരുന്നു. Content Highlight: vyttila flyover unauthorised opening 3 more arrest


from mathrubhumi.latestnews.rssfeed https://ift.tt/2LtkZgd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages