ജനാധിപത്യത്തിന് നേര്‍ക്കുള്ള കയ്യേറ്റം; അക്രമം അവസാനിപ്പിക്കാന്‍ ട്രംപ് ഇടപെടണമെന്ന്‌ ബൈഡന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 6, 2021

ജനാധിപത്യത്തിന് നേര്‍ക്കുള്ള കയ്യേറ്റം; അക്രമം അവസാനിപ്പിക്കാന്‍ ട്രംപ് ഇടപെടണമെന്ന്‌ ബൈഡന്‍

വാഷിങ്ടൺ: യു.എസ്.പാർലമെന്റ് മന്ദിരത്തിലേക്ക് ട്രംപ് അനുകൂലികൾ അതിക്രമിച്ചു കയറിയ സംഭവത്തെ കലാപമെന്ന് അപലപിച്ച് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ. അക്രമം അവസാനിപ്പിക്കാൻ തന്റെ അനുകൂലികളോട് ട്രംപ് ആഹ്വാനം ചെയ്യണമെന്നും ബൈഡൻ ആവശ്യപ്പെട്ടു. സമാനതകളില്ലാത്ത കയ്യേറ്റമാണ് അമേരിക്കൻ ജനാധിപത്യത്തിന് നേർക്കിപ്പോൾ നടക്കുന്നതെന്നുംബൈഡൻ കൂട്ടിച്ചേർത്തു. നാഷണൽ ടെലിവിഷനിലൂടെ തന്റെ അനുകൂലികളോട് പ്രതിഷേധം അവസാനിപ്പിക്കാൻ ട്രംപ് ഉടൻ ആവശ്യപ്പെടണമെന്ന് ബൈഡൻ പറഞ്ഞു. I call on President Trump to go on national television now to fulfill his oath and defend the Constitution by demanding an end to this siege. — Joe Biden (@JoeBiden) January 6, 2021 ബൈഡന്റെ വിജയം അംഗീകരിക്കാൻ യുഎസ് കോൺഗ്രസിന്റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെ ആയിരക്കണക്കിന് ട്രംപ് അനുകൂലികൾ കാപ്പിറ്റോളിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. വ്യാഴാഴ്ച പുലർച്ച ഇന്ത്യൻ സമയം ഒരു മണിയോടെയായിരുന്നു സംഭവം. കലാപത്തിനിടെ വെടിയേറ്റ ഒരു യുവതി മരിച്ചതായി പോലീസ് വകുപ്പ് സ്ഥിരീകരിച്ചു. Content Highlights: Joe Biden Brands Capitol Violence "Insurrection"


from mathrubhumi.latestnews.rssfeed https://ift.tt/2Xj61vS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages