'കറുത്ത പെണ്‍കുട്ടിയുടെ മായാജാലം';കവിതയിലൂടെ അമാന്‍ഡ നടന്നുകയറിയത് യുഎസിന്റെ ചരിത്രത്തിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 20, 2021

'കറുത്ത പെണ്‍കുട്ടിയുടെ മായാജാലം';കവിതയിലൂടെ അമാന്‍ഡ നടന്നുകയറിയത് യുഎസിന്റെ ചരിത്രത്തിലേക്ക്

അമ്മയുടെ മാത്രം തണലിൽ വളർന്ന, അടിമകളുടെ പിൻതലമുറക്കാരിയായ കറുത്ത മെലിഞ്ഞ പെൺകുട്ടിയ്ക്ക് സ്വപ്നത്തിൽ മാത്രം ആഗ്രഹിക്കാവുന്ന ഒന്നാണ് പ്രസിഡന്റ് പദവിയെന്നും, തന്റെ കവിതയിലൂടെ ആ സ്വപ്നം പങ്കു വെക്കുകയാണെന്നും ശക്തമായ വരികൾക്കിടയിൽ അമാൻഡ ഗോർമാൻ കുറിച്ചു. പുതിയ പ്രസിഡന്റായി ജോ ബൈഡൻ സ്ഥാനമേൽക്കുന്ന വിശേഷാവസരത്തിനായി അമാൻഡ രചിച്ച നാം കയറുന്ന കുന്ന് (The Hill We Climb) എന്ന കവിതയിലെ ആ വരികളുൾപ്പെടെ ചൊല്ലി ഈ ഇരുപത്തിരണ്ടുകാരി നടന്നു കയറിയത് ചരിത്രത്തിലേക്കാണ്. അവസരോചിതവും വിവേകപൂർണവുമായ രചനയിലൂടേയും മനോഹരമായ അവതരണത്തിലൂടെയും ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയാണ് അമേരിക്കയിലെ യുവകവികളിൽ ഏറ്റവും ശ്രദ്ധേയായ അമാൻഡ. തന്റെ കവിതയിലൂടെ അധ്വാനത്തിന്റെ പ്രാധാന്യവും അതിജീവനത്തിന്റെ ആഹ്ളാദവും അമാൻഡ പങ്കു വെച്ചു. ഓരോ പ്രഭാതമെത്തുമ്പോഴും നമ്മോടു തന്നെയുള്ള ചോദ്യമിതാണ് അവസാനമില്ലാത്ത നിഴലുകളിൽ വെളിച്ചത്തിനായി നാമെവിടെ തിരയണം?- അമാൻഡയുടെ കവിത ആരംഭിച്ചതിങ്ങനെ. കാപ്പിറ്റോളിൽ അരങ്ങേറിയ അതിക്രമത്തേയും തന്റെ കവിതയിൽ മറക്കാതെ ഉൾപ്പെടുത്തിയ അമാൻഡ ജനാധിപത്യത്തിന്റെ ശക്തിയെ കുറിച്ചും പ്രാധാന്യത്തെ കുറിച്ചും കവിതയിൽ കുറിച്ചു. വെല്ലുവിളികൾ നേരിടേണ്ടി വന്നാലും ജനാധിപത്യം ഒരിക്കലും അസ്തമിക്കില്ലെന്ന് അമാൻഡ എഴുതി. കവിത ചൊല്ലിയ അഞ്ച് നിമിഷത്തേക്ക് അമാൻഡ ലോകത്തിലെ ജനാധിപത്യവിശ്വാസികളുടെ ഏകപ്രതിനിധിയായി. Amanda Gorman, 22, is the youngest inaugural poet in U.S. history, as she performs at the 59th Presidential Inauguration.✊🏿 (Via @ABC) pic.twitter.com/LNJe6gprSZ — The Undefeated (@TheUndefeated) January 20, 2021 അഞ്ച് നിമിഷം ദൈർഘ്യമുള്ള കവിത അവതരിപ്പിക്കാനാണ് അമേരിക്കയുടെ പ്രഥമ ദേശീയ യുവകവി പുരസ്കാരം 2017 ൽ കരസഥമാക്കിയ അമാൻഡയോട് വൈറ്റ്ഹൗസ് ആവശ്യപ്പെട്ടത്. റോബർട്ട് ഫ്രോസ്റ്റിനും മായാ ആഞ്ജലോയ്ക്കും ശേഷം, പ്രസിഡന്റ് സ്ഥാനാരോഹണ ചടങ്ങിനെ സാഹിത്യസമ്പന്നമാക്കാൻ അമാൻഡയെ തിരഞ്ഞെടുത്തതിലൂടെ മറ്റൊരു നിർണായക ചുവടു കൂടി ബൈഡൻ മുന്നോട്ടു വെച്ചു. അമാൻഡയുടെ അവതരണം പലയിടത്തും ജോൺ എഫ് കെന്നഡിയുടേയും മാർട്ടിൻ ലൂഥർ കിങ്ങിന്റേയും വാക്ചാതുര്യത്തേയും ശൈലിയേയും ഓർമപ്പെടുത്തി. ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകത ഓർമിപ്പിക്കുന്നതാണ് അമാൻഡയുടെ കവിതയെന്ന് മിഷേൽ ഒബാമ ട്വീറ്റ് ചെയ്തപ്പോൾ 2036 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അമാൻഡ മത്സരിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് താനെന്ന് ഹിലാരി ക്ലിന്റൻ ട്വിറ്ററിൽ കുറിച്ചു. With her strong and poignant words, @TheAmandaGorman reminds us of the power we each hold in upholding our democracy. Keep shining, Amanda! I cant wait to see what you do next. 💕 #BlackGirlMagic Photo credit: Rob Carr pic.twitter.com/C2cf0U5iEj — Michelle Obama (@MichelleObama) January 20, 2021 Wasnt @TheAmandaGorman's poem just stunning? Shes promised to run for president in 2036 and I for one cant wait. pic.twitter.com/rahEClc6k2 — Hillary Clinton (@HillaryClinton) January 20, 2021 കുട്ടിക്കാലത്ത് പ്രസംഗവേദികളിലാണ് അമാൻഡ തിളങ്ങിയത്. വാക്കുകളുടെ പ്രയോഗവും ഉച്ചാരണസ്ഫുടതയും ഏറെ ശ്രദ്ധ നൽകേണ്ട സംഗതികളാണെന്ന് ലോസ് ആഞ്ജലിസ് ടൈംസിന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ അമാൻഡ പറഞ്ഞിരുന്നു. 2015 ൽ പുറത്തിറങ്ങിയ ദ വൺ ഫോർ ഹൂം ഫുഡ് ഇസ് നോട്ട് ഇനഫ് ആണ് അമാൻഡയുടെ ആദ്യ പുസ്തകം. അടുത്ത പുസ്തകം ഇക്കൊല്ലം പുറത്തിറങ്ങും. Content Highlights: Amanda Gorman Inauguration poet US President Joe Biden


from mathrubhumi.latestnews.rssfeed https://ift.tt/3p3c1oB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages