കൊച്ചി:യുവാക്കൾക്ക് പ്രധാന്യം നൽകുന്ന തിരഞ്ഞെടുപ്പാണ് നടക്കേണ്ടതെന്നുംകെ. വി തോമസിനല്ല പകരം പ്രാധാന്യം നൽകേണ്ടതെന്നും മുതിർന്ന സിപിഎംനേതാവ് എം എം ലോറൻസ്. ഇക്കാര്യത്തിൽ ചിന്തിച്ച് തീരുമാനമെടുക്കണം. പ്രായം പരിഗണിച്ച് ഇനിയും മത്സരിക്കേണ്ടതുണ്ടോ എന്ന് കെ. വി തോമസ് ആലോചിക്കണമെന്നുകൂടി എംഎം ലോറൻസ് പറഞ്ഞു. കെ.വി തോമസിനെ സ്വാഗതം ചെയ്തു കൊണ്ട് സിപിഎം ജില്ലാ സെക്രട്ടറി സി. എൻ മോഹനൻ രംഗത്തെതിയതിനു പിന്നാലെയാണ് യുവാക്കൾക്ക് പ്രാധാന്യം നൽകണമെന്ന് എം എം ലോറൻസ് പറയുന്നത്. കെ. വി തോമസിനേക്കാൾ ജയസാധ്യതയുള്ള യുവാക്കളുണ്ടെങ്കിൽ എറണാകുളത്ത് അവർക്ക് പ്രാധാന്യം കൊടുക്കുകയാണ് വേണ്ടതെന്ന് എംഎം ലോറൻസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഇനിയും മത്സസരിക്കാൻ നിൽക്കുന്നത് ശരിയാണോ എന്നാലോചിക്കേണ്ടത് കെ. വി തോമസാണെന്നും എം. എം ലോറൻസ് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് യുഡിഎഫിനകത്ത് സമ്മർദ്ദമുണ്ടാക്കുക ലക്ഷ്യമിട്ടാണ് കെ. വി തോമസ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നുംഎംഎം ലോറൻസ് വ്യക്തമാക്കി. വിഷയത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് പാർട്ടി നേതൃത്വമാണ്. തോമസ് എൽഡിഎഫിലേക്ക് വന്നാൽ അത് പാർട്ടിക്ക് ഗുണകരമാകുമോ ഇല്ലയോ എന്ന് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും എംഎം ലോറൻസ് പറഞ്ഞു. content highlights:CPM Leader MM Lawrence on K V Thomas rebel move inside congress
from mathrubhumi.latestnews.rssfeed https://ift.tt/39RC63z
via
IFTTT
No comments:
Post a Comment