തിരുവനന്തപുരം: സ്പീക്കറെ മാറ്റണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം യുക്തിക്ക് നിരക്കാത്തതെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. സ്പീക്കറെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രമേയം അവതരിപ്പിച്ചതിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്പീക്കർക്ക് സ്വന്തമായി രഹസ്യാന്വേഷണ വിഭാഗം ഇല്ല. അതിനാൽ തന്നെ സ്വപ്നയെ കുറിച്ച് അറിയാൻ കഴിഞ്ഞില്ല. അതുകൊണ്ട് സൗഹൃദപരമായാണ് പെരുമാറിയത്. അതിനെ ദുർവ്യാഖ്യാനംചെയ്യേണ്ട കാര്യമില്ല. പ്രതിപക്ഷം പ്രമേയം അവതരിപ്പിക്കും മുമ്പ് തന്നോട് ചോദിക്കാമായിരുന്നു. ആരോപണങ്ങളെക്കുറിച്ച് വ്യക്തത തേടാമായിരുന്നു. ജനാധിപത്യത്തിനുള്ള മധുരം വിയോജിപ്പിനുള്ള അവസരമാണ്. അതാണ് പ്രതിപക്ഷത്തിന് നൽകുന്നതെന്നും സ്പീക്കർ. താൻ വീണ്ടും മത്സരിക്കുമോയെന്നകാര്യം പാർട്ടി തീരുമാനിക്കുമെന്നും സ്പീക്കർ. അദ്ദേഹം പറഞ്ഞു. സ്പീക്കർക്കെതിരായ പ്രമേയത്തിൽ ഇന്ന് നിയമസഭയിൽ ചർച്ചനടക്കാനിരിക്കെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത് Content Highlight: speaker P Sreeramakrishnan press meet
from mathrubhumi.latestnews.rssfeed https://ift.tt/3iuZVSX
via
IFTTT
No comments:
Post a Comment