അടൂർ (പത്തനംതിട്ട): സി.പി.എം. സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ലോക്കൽ സെക്രട്ടറി ശ്രമിച്ചതിനെച്ചൊല്ലി സി.പി.എമ്മിൽ വിവാദം. ഏറത്ത് ലോക്കൽ സെക്രട്ടറി ജയകുമാറിന്റെ പേരിലിറങ്ങിയ ശബ്ദരേഖയെച്ചൊല്ലിയാണ് വിവാദം. പഞ്ചായത്തിലെ എട്ടാംവാർഡിൽ ടി.ഡി. സജിയാണ് സി.പി.എം. സ്ഥാനാർഥി. സജിയെ പരാജയപ്പെടുത്താൻ അതേവാർഡിലെ എൽ.ഡി.എഫ്. വിമതയായി മത്സരിച്ച സരസ്വതിയുമായി ലോക്കൽ സെക്രട്ടറി നടത്തിയ സംഭാഷണമാണ് പുറത്തായത്. സജി മത്സരിക്കുന്ന വാർഡിൽ സ്വതന്ത്രയായി മത്സരിക്കാൻ പ്രേരിപ്പിക്കുകയും എല്ലാ സഹായവും ചെയ്യാമെന്ന് ലോക്കൽ സെക്രട്ടറി ഉറപ്പുനൽകുകയും ചെയ്യുന്നതരത്തിലാണ് ശബ്ദരേഖ. എന്നാൽ, സ്ഥാനാർഥിനിർണയത്തിനുമുന്പ് സംസാരിച്ച കാര്യങ്ങളാണിതെന്നാണ് ജയകുമാറിന്റെ വിശദീകരണം. പാർട്ടിസ്ഥാനാർഥിയുടെ കൂടെ പ്രചാരണത്തിനിറങ്ങിയതായും ജയകുമാർ പറയുന്നു. ജയകുമാർ ഒൻപതാം വാർഡിൽനിന്ന് ഇത്തവണ പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നു. കഴിഞ്ഞതവണ സി.പി.എമ്മിന്റെ എട്ടാം വാർഡിലെ പഞ്ചായത്തംഗമായിരുന്നു സരസ്വതി. ശബ്ദരേഖ പുറത്തുവന്നിട്ടുണ്ടെന്നും പരിശോധിച്ചുവരുകയാണെന്നും സി.പി.എം. അടൂർ ഏരിയാ സെക്രട്ടറി അഡ്വ. എസ്. മനോജ് പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/37ZM0PZ
via
IFTTT
No comments:
Post a Comment