വാഗമണിൽ 79 ഏക്കർ സർക്കാർഭൂമി തിരിച്ചുപിടിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 13, 2020

വാഗമണിൽ 79 ഏക്കർ സർക്കാർഭൂമി തിരിച്ചുപിടിച്ചു

വാഗമൺ: ഉളുപ്പൂണിയിൽ സർക്കാർഭൂമിയിൽ നടന്ന കൈയേറ്റം റവന്യൂ വകുപ്പ് തിരികെ പിടിച്ചെടുത്തു. 79 ഏക്കർ ഭൂമിയും ഇവിടെ പണിതിരുന്ന നാല് കെട്ടിടങ്ങളുമാണ് സർക്കാർ പിടിച്ചെടുത്തത്. പത്തുവർഷം മുൻപുനടന്ന കൈയേറ്റമാണിത്. 2011-ൽ എറണാകുളം സ്വദേശി സിറിൾ പി.ജേക്കബാണ് സർക്കാർഭൂമി കൈയേറിയത്. ശേഷം ഇവിടെ തേയിലകൃഷി നടത്തുകയും കെട്ടിടങ്ങൾ നിർമിക്കുകയും ചെയ്തു. വാഗമൺ വില്ലേജിൽ 818, 819, 879 സർവേ നമ്പരുകളിൽപെട്ട സ്ഥലമാണിത്. കൈയേറ്റം ശ്രദ്ധയിൽപ്പെട്ട റവന്യൂ വകുപ്പ് കൈയേറ്റക്കാരുടെ പേരിൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഭൂമിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് ഇവർ രേഖകൾ ഹാജരാക്കി. സ്ഥലത്തിൻറെ ഉടമാസ്ഥാവകാശം ചൊല്ലിയുള്ള തർക്കം കോടതിയിലേക്കും നീണ്ടു. വിശദമായ പരിശോധനയിൽ ഇവർ ഹാജരാക്കിയ രേഖകൾ മറ്റൊരു സ്ഥലത്തിന്റേതാണെന്ന് ബോധ്യപ്പെട്ടു. വർഷങ്ങൾ നീണ്ട വ്യവഹാരത്തിന് ശേഷമാണ് സർക്കാർ ഭൂമി തിരികെ പിടിക്കുന്നത്. കളക്ടർ എച്ച്.ദിനേശൻ സ്ഥലം സന്ദർശിച്ചിരുന്നു. ഭൂ സംരക്ഷണ നിയമം 13-എ പ്രകാരം ഭൂമി ഒഴിയാൻ നോട്ടീസ് നൽകിയിരുന്നു. ഇതിന് തയ്യാറാകാത്തതിനെ തുടർന്നാണ് ഒഴിപ്പിക്കൽ നടന്നത്. ജില്ലാ ഭരണകൂടത്തിൻറെ നിർദേശപ്രകാരം പീരുമേട് തഹസിൽദാർ എൻ.കെ.ഷാജി, ഡെപ്യൂട്ടി തഹസിൽദാർ എം.സി.റോസമ്മ,വില്ലേജ് ഓഫീസർ സുഭാഷ്, താലൂക്ക് സർവേയർമാരായ അജേഷ്, ആൽബർട്ട് തുടങ്ങിയവർ ചേർന്നാണ് നടപടികൾ പൂർത്തിയാക്കിയത്.


from mathrubhumi.latestnews.rssfeed https://ift.tt/3oI2OBA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages