നെയ്യാറ്റിൻകര: സരിതാ നായർ പ്രതിയായ ജോലിതട്ടിപ്പ് കേസിൽ രണ്ടുപേരിൽനിന്നായി തട്ടിയത് 16 ലക്ഷം രൂപ. ബെവ്കോയിലും കെ.ടി.ഡി.സി.യിലും ജോലി വാഗ്ദാനം ചെയ്ത് പ്രതികൾ വ്യാജ നിയമന ഉത്തരവുകൾ നൽകിയെന്നാണു കേസ്. എഫ്.ഐ.ആറുകൾ നെയ്യാറ്റിൻകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്നിൽ തിങ്കളാഴ്ച ഹാജരാക്കുമെന്ന് നെയ്യാറ്റിൻകര സി.ഐ. ശ്രീകുമാരൻനായർ പറഞ്ഞു. നിയമന ഉത്തരവുകളുടെ നിജസ്ഥിതി അറിയാനായി പോലീസ് തിങ്കളാഴ്ച ബന്ധപ്പെട്ട ഓഫീസുകളിൽ അന്വേഷിക്കും. അഞ്ചുലക്ഷം തട്ടിയെടുത്തെന്ന് ഓലത്താന്നി സ്വദേശി അരുണിന്റെയും 11 ലക്ഷം തട്ടിയെന്ന് തിരുപുറം സ്വദേശി അരുണിന്റെയും പരാതികളുടെ അടിസ്ഥാനത്തിൽ രണ്ട് എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കുന്നത്തുകാൽ പഞ്ചായത്തിലെ പാലിയോട് വാർഡിൽനിന്നു മത്സരിച്ച സി.പി.ഐ.യിലെ രതീഷാണ് ഒന്നാംപ്രതി. സരിതാ നായർ രണ്ടും ഷാജു പാലിയോട് മൂന്നും പ്രതികളാണ്. അരുൺ ഒക്ടോബറിൽ ആദ്യം പോലീസിൽ പരാതി നൽകിയെങ്കിലും കേസ് എടുത്തിരുന്നില്ല. തെളിവിനായി മതിയായ രേഖയില്ലെന്നാണ് പോലീസ് പറഞ്ഞത്. എന്നാൽ, ചിലരുടെ സമ്മർദത്തിനു വഴങ്ങിയാണിതെന്ന് ആക്ഷേപമുണ്ട്. നവംബർ ഏഴിന് കേസെടുത്തു. തിരുപുറം സ്വദേശി അരുണിന്റെ അനുജന് ബിവറേജസ് കോർപ്പറേഷനിൽ സ്റ്റോർ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നൽകാമെന്നു വാഗ്ദാനം ചെയ്ത് 11 ലക്ഷം തട്ടിയെടുത്തതാണ് രണ്ടാമത്തെ പരാതി. വ്യാജ നിയമന ഉത്തരവിന്റെ പകർപ്പും സരിതാ നായർ അരുണിനോട് മൊബൈൽ ഫോണിൽ സംസാരിച്ചതിന്റെ ശബ്ദരേഖയും പരാതിക്കൊപ്പം കൈമാറിയിരുന്നു. പലപ്പോഴായി അരുണിൽനിന്നു രതീഷാണ് പത്തുലക്ഷം വാങ്ങിയത്. സരിതാ നായർക്ക് ബാങ്ക് അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപയാണ് നൽകിയതെന്നാണു പരാതി. Content Highlights:job fraud-Rs 16 lakh-Fake appointment order issued, Saritha Nair
from mathrubhumi.latestnews.rssfeed https://ift.tt/3474YTG
via
IFTTT
No comments:
Post a Comment