സിലബസ് തീർന്നില്ല; പ്ലസ്ടുക്കാർക്ക് ക്ലാസ് സമയം വർധിപ്പിച്ചേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 13, 2020

സിലബസ് തീർന്നില്ല; പ്ലസ്ടുക്കാർക്ക് ക്ലാസ് സമയം വർധിപ്പിച്ചേക്കും

കോട്ടയം: വർഷാന്ത്യപരീക്ഷയ്ക്കു മുമ്പ് സിലബസ് തീർക്കാൻ ഫസ്റ്റ് ബെൽ ക്ലാസുകൾ വിഷമവൃത്തത്തിൽ. പ്ലസ്ടുക്കാരുടെ സയൻസ് വിഷയങ്ങളിലെ സിലബസ് നിലവിലെ ഗതിയിൽ തുടർന്നാൽ എങ്ങുമെത്തില്ലെന്ന് കണ്ട് അരമണിക്കൂർകൂടി ക്ലാസ് സമയം വർധിപ്പിക്കാൻ ആലോചന. അരമണിക്കൂർ കൂടുതൽ കണ്ടെത്തി ക്ലാസുകളുടെ പുനഃക്രമീകരണം നടത്തിയിരുന്നു. സപ്ലിമെന്ററി പരീക്ഷകൾ നടക്കുന്നതിനാൽ ക്ലാസ് മുടങ്ങുമെന്നതിനാലാണ് ഇനിയും സമയം വർധിപ്പിക്കേണ്ടിവരുന്നത്. ഈ മാസം 18 മുതൽ പ്ലസ്ടു വിദ്യാർഥികളുടെ ഒന്നാംവർഷ സപ്ലിമെന്ററി പരീക്ഷയുള്ളതിനാൽ രണ്ടാംവർഷ ക്ലാസുകൾ നടത്താനാവില്ല. നിലവിൽ ഒരുകുട്ടിക്ക് പരമാവധി രണ്ടരമണിക്കൂർ ക്ലാസ് എന്ന നിലയിലാണ് ക്രമീകരണം. സയൻസ് പഠിപ്പിച്ചു തീരാത്തതിനാൽ ജനുവരി ആദ്യവാരം മുതൽ മൂന്നുമണിക്കൂർ ക്ലാസ് നടപ്പാക്കിയേക്കും. പത്താം ക്ലാസുകാർക്ക് ഈമാസം 24 മുതൽ 27 വരെയും ക്ലാസുകൾ ഇല്ല. അതിനാൽ അവർക്കും പുതുക്കിയ സമയക്രമം അനുവദിക്കേണ്ടിവരും. മുൻതീരുമാനമനുസരിച്ച് പത്താംക്ലാസുകാരുടെ സിലബസ് ജനുവരി ആദ്യം തീർക്കേണ്ടതാണ്. നിലവിലെ സമയക്രമമനുസരിച്ച് ജനുവരി ആദ്യവാരത്തോടെ പകുതിയോളം വിഷയങ്ങളുടെ ക്ലാസുകളാണ് പൂർത്തിയാക്കാനാവുക. പൊതുപരീക്ഷയ്ക്ക് ആവശ്യമായ പാഠഭാഗങ്ങൾക്ക് മുൻഗണന നൽകി ക്ലാസുകൾ ക്രമീകരിച്ച് പ്രശ്നങ്ങൾ ഒഴിവാക്കിയേക്കും. പഠിതാക്കൾ കുറവായ വിഷയങ്ങളിൽ ക്ലാസ് തുടങ്ങിയില്ല പ്ലസ്ടുവിൽ മറ്റുവിഷയങ്ങൾ തീർക്കാൻ പെടാപ്പാട് പെടുമ്പോൾ പഠിതാക്കൾ കുറവായ വിഷയങ്ങളിൽ ക്ലാസ് തുടങ്ങിയിട്ടില്ല. രണ്ടാംഭാഷകളായ മലയാളം, സംസ്കൃതം, ഉറുദു, തമിഴ്, കന്നട എന്നിവയുടെ പാഠഭാഗങ്ങൾ പഠിപ്പിച്ചു തുടങ്ങിയില്ല. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ജേർണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചർ, ഹോംസയൻസ്, സൈക്കോളജി, ഇസ്ലാമിക് ഹിസ്റ്ററി, ആന്ത്രപ്പോളജി, ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളുടെ സ്ഥിതിയും ഇതുതന്നെ. Content Highlights:Syllabus not completed; may increase Plus two class time


from mathrubhumi.latestnews.rssfeed https://ift.tt/3a9VKtw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages