തൊടുപുഴ: ആഗ്രഹ സഫലീകരണമായി ദിയയ്ക്ക് ശശി തരൂരിന്റെ വിളിയെത്തി. 54 അക്ഷരങ്ങളുള്ള നെടുനീളൻ വാക്ക് ഒട്ടും തെറ്റിക്കാതെ ദിയ പറയുന്നതുകേട്ടപ്പോൾ, വാക്കുകൾകൊണ്ട് അമ്മാനമാടുന്ന തരൂരും ഫ്ലാറ്റ്. ഇംഗ്ലീഷിലെ നീളംകൂടിയ വാക്കുകൾ കണ്ടുപിടിച്ച് അത് തെറ്റാതെ സെക്കൻഡുകൾക്കുള്ളിൽ പറഞ്ഞുതീർത്ത് ശ്രദ്ധനേടിയ, അടിമാലി പാറത്തോട് വള്ളോംപുരയിടത്തിൽ ബിനോയി സിറിയക്കിന്റെ മകളായ പത്താംക്ലാസ് വിദ്യാർഥിനി ദിയയെക്കുറിച്ച് കേട്ടറിഞ്ഞാണ് തരൂർ വിളിച്ചത്. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ചലഞ്ചുകൾ ഏറ്റെടുത്താണ് ദിയ ഈ വഴിയിലേക്ക് തിരിഞ്ഞത്. മാതൃഭൂമി വാർത്തയുടെ ചുവടുപിടിച്ച് ക്ലബ്ബ് എഫ്.എം. ആണ് ഇതിന് അവസരമൊരുക്കിയത്. ദിയയുമായുള്ള സംസാരത്തിനിടെ അപ്രതീക്ഷിതമായി ലൈവിലെത്തിയ തരൂർ, പഠിച്ച വാക്കുകളെപ്പറ്റി ചോദിച്ചറിഞ്ഞു. ഒന്നുരണ്ടെണ്ണം കേട്ടുകഴിഞ്ഞപ്പോൾ തനിക്കുപോലും ഇങ്ങനെ സാധിക്കില്ലെന്ന് മനസ്സറിഞ്ഞ് അഭിനന്ദനം. 15 വയസ്സുകാരിയുടെ ഓർമശക്തിക്കും നൂറിൽ നൂറ് മാർക്ക് നൽകി. തനിക്ക് വെല്ലുവിളി ഉയർത്തുന്ന കൊച്ചുമിടുക്കിയുടെ ആഗ്രഹങ്ങൾ ചോദിച്ച തരൂരിനോട്, താങ്കളുടെ പാത പിൻതുടരാനാണ് ഇഷ്ടമെന്നായിരുന്നു ദിയയുടെ മറുപടി. എങ്കിൽ ജീവിതത്തെ നെടുനീളൻ വെല്ലുവിളിയായിക്കണ്ട് തന്നെക്കാൾ ഉയരത്തിലെത്തണമെന്ന് തരൂരിന്റെ ഉപദേശം. ഒട്ടും നിനച്ചിരിക്കാതെ തന്റെ ആരാധ്യപുരുഷനോട് നേരിട്ട് സംസാരിക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ദിയ. ഇംഗ്ലീഷിലെ 1.89 ലക്ഷം അക്ഷരങ്ങളുള്ള, ഏറ്റവും വലിയ വാക്ക് കാണാതെ പഠിക്കാനുള്ള ഉദ്യമവും തുടങ്ങിക്കഴിഞ്ഞു ഈ മിടുക്കി. രാജമുടി ഡീപോൾ പബ്ലിക് സ്കൂളിലെ വിദ്യാർഥിനിയാണ് ദിയ. സിനിയാണ് അമ്മ. ക്ലബ്ബ് എഫ്.എം. ആർ.ജെ. റാഫി നടത്തിയ അഭിമുഖം കാണാൻ ക്യു.ആർ. കോഡ് സ്കാൻ ചെയ്യുക. ഒരു വാക്ക്, പറഞ്ഞുതീർക്കാൻ മൂന്നുമണിക്കൂർ 'ടൈടിൻ'എന്ന പ്രോട്ടീന്റെ രാസനാമമാണ് 1,89,819 അക്ഷരങ്ങളുള്ള വാക്ക്. സാധാരണഗതിയിൽ ആരും പറയാത്ത ഈ വാക്ക് ശരിയായി ഉച്ചരിച്ചുതീർക്കണമെങ്കിൽ മൂന്നുമണിക്കൂറിലേറെ വേണ്ടിവരും. ഒരു സാങ്കേതികപദമാകയാൽ ഇത് ഇംഗ്ലീഷ് നിഘണ്ടുവിലില്ല. 'കണക്ടിൻ' എന്നും പേരുള്ള ടൈടിൻ, അറിയപ്പെടുന്നതിൽവെച്ച് ഏറ്റവും വലിയ പ്രോട്ടീനാണ്. ടൈടിന്റെ ഘടകങ്ങളായി വരുന്ന എല്ലാ രാസതന്മാത്രകളുടെയും പേര് ഉൾപ്പെടുത്തിയ വാക്കായതിനാലാണ് ഇതിന് ഇത്രയേറെ ദൈർഘ്യം. content highlights: idukki girl diyas challenge to shashi tharoor mp
from mathrubhumi.latestnews.rssfeed https://ift.tt/3526jvS
via
IFTTT
No comments:
Post a Comment