കൊല്ലം : കോവിഡ് പശ്ചാത്തലത്തിൽ ശബരിമലയിൽ ഇനി പതിനെട്ടാംപടിയിൽ പോലീസ്, ഭക്തരെ പിടിച്ചുകയറ്റില്ല. പതിനെട്ടാം പടിയിലും പരിശോധനാ കേന്ദ്രങ്ങളിലുമടക്കം ഒരിടത്തും തീർഥാടകരുടെ ദേഹത്ത് സ്പർശിക്കരുതെന്നാണ് നിർദേശം.
പോലീസുകാർക്ക് പി.പി.ഇ.കിറ്റ് ധരിക്കാനും നിർദേശമുണ്ട്. കൂടാതെ, വരിനിൽക്കുന്ന തീർഥാടകരെ നിയന്ത്രിക്കാൻ വടം ഉപയോഗിക്കരുതെന്നും പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവയ്ക്കുപുറമേ മകരവിളക്ക് ദർശനത്തിന് മറ്റ് കേന്ദ്രങ്ങളിൽക്കൂടി സൗകര്യമൊരുക്കണമെന്നും പ്രത്യേക നിർദേശമുണ്ട്. പ്രദേശത്തെ ചെറുകച്ചവടക്കാരുടെ കടന്നുകയറ്റം പൂർണമായും തടയാനും നിർദേശമുണ്ട്.
എരുമേലിയിൽനിന്ന് പമ്പയിലേക്ക് പരമ്പരാഗത പാതയിലൂടെ പോകുന്ന തീർഥാടകർ പമ്പയിൽ വൈകീട്ട് അഞ്ചുമണിക്ക് എത്തുന്നതരത്തിൽ മാത്രമേ യാത്രയനുവദിക്കാവൂ എന്നും അഞ്ചുമണിക്കുശേഷം ഈ പാതയിലൂടെ ആരെങ്കിലും പോയാൽ അവരെ തടഞ്ഞ് രാത്രി തങ്ങാൻ സൗകര്യം നൽകണമെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്.
from mangalam.com https://ift.tt/3lsShcq
via IFTTT
No comments:
Post a Comment