ലണ്ടൻ : ബ്രിട്ടനിൽ കോവിഡ് ബാധിച്ച് യുവ മലയാളി ഡോക്ടർ മരിച്ചു. പാലക്കാട് സ്വദേശിയായ ഡോ. കൃഷ്ണൻ സുബ്രഹ്മണ്യനാണ്(46) മരിച്ചത്. കുറച്ചു ദിവസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു.
സംസ്കാരം പിന്നീട് നടത്തും. ബ്രിട്ടനിൽ അനസ്തിഷ്യ സ്പെഷ്യലിസ്റ്റായിരുന്നു. കഴിഞ്ഞ പത്തുദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിക്കുന്ന നാലാമത്തെ മലയാളിയാണ് ഡോ. കൃഷ്ണൻ. പ്രിയദർശിനി മേനോനാണ് ഭാര്യ.
ഇന്നലെ മാത്രം രോഗികളായത് 33,470 പേരാണ്. കഴിഞ്ഞദിവസം ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അമ്പതിനായിരം പിന്നിട്ടിരുന്നു. ബ്രിട്ടനിലാകെ ഇന്നലെ 563 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
from mangalam.com https://ift.tt/3niGf5H
via IFTTT
No comments:
Post a Comment