സുരേന്ദ്രനും ശോഭയ്ക്കും ആര്‍.എസ്.എസ്. അന്ത്യശാസനം ; പടലപിണക്കം തെരഞ്ഞെടുപ്പില്‍ ബാധിക്കും ; ഗ്രൂപ്പിസത്തില്‍ ഇടപെടാന്‍ ബിജെപി നേതൃത്വത്തിന് നിര്‍ദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 8, 2020

സുരേന്ദ്രനും ശോഭയ്ക്കും ആര്‍.എസ്.എസ്. അന്ത്യശാസനം ; പടലപിണക്കം തെരഞ്ഞെടുപ്പില്‍ ബാധിക്കും ; ഗ്രൂപ്പിസത്തില്‍ ഇടപെടാന്‍ ബിജെപി നേതൃത്വത്തിന് നിര്‍ദേശം

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പരസ്പരം ചെളിവാരിയെറിയാതെ ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനും ആര്‍.എസ്.എസിന്റെ അന്ത്യശാസനം. പരമാവധി സീറ്റുകളില്‍ വിജയം നേടാന്‍ പടലപ്പിണക്കങ്ങള്‍ മാറ്റിവച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നാണു നിര്‍ദേശം. കഴിഞ്ഞ ദിവസം സുരേന്ദ്രന്‍ നേരിട്ട് ആര്‍.എസ്.എസ്. ആസ്ഥാനത്തെത്തി മുതിര്‍ന്നനേതാക്കളെ കണ്ടിരുന്നു.

എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകണമെന്ന നിര്‍ദേശമാണ് നേതാക്കള്‍ സുരേന്ദ്രനു നല്‍കിയത്. പാര്‍ട്ടിക്കൊപ്പം തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ശോഭയോടും ആര്‍.എസ്.എസ്. നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന പരസ്യപ്രസ്താവനകള്‍ ഇനിയുണ്ടാകരുതെന്നും ഇരുവരോടും ആവശ്യപ്പെട്ടു.

അതിനിടെ, മുതിര്‍ന്ന നേതാവ് കെ. രാമന്‍പിള്ളയടക്കമുള്ളവര്‍ ശോഭാ സുരേന്ദ്രനു പിന്തുണയുമായി രംഗത്തെത്തി. കൃഷ്ണദാസ് പക്ഷത്തിന്റെ പിന്തുണ ശോഭയ്ക്കുണ്ടെങ്കിലും ഇപ്പോള്‍ രംഗത്തു വരേണ്ടെന്നാണ് അവരുടെ നിലപാട്. പാര്‍ട്ടിയില്‍നിന്ന് അണികള്‍ വ്യാപകമായി കൊഴിഞ്ഞുപോകുന്നത് പലയിടങ്ങളിലും തെരഞ്ഞെടുപ്പു ഫലത്തെ ബാധിക്കുമെന്ന് ബി.ജെ.പി. ദേശീയ നേതൃത്വത്തെ ആര്‍.എസ്.എസ്. അറിയിച്ചു. ഇതോടൊപ്പം സംസ്ഥാനത്തെ ഗ്രൂപ്പിസത്തിനു തടയിടാന്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പാര്‍ട്ടി വിടുന്നവരെയും വിമിതപക്ഷത്തെയും ഒപ്പം നിര്‍ത്തി സുരേന്ദ്രനെതിരേ കരുക്കള്‍ നീക്കാനാണ് ശോഭയും പി.എം. വേലായുധനുമടക്കമുള്ളവരുടെ ശ്രമം. തെരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കാനായില്ലെങ്കില്‍ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് ദേശീയ അധ്യക്ഷന്‍ ജ.പി. നദ്ദ സംസ്ഥാന നേതാക്കളെ അറിയിച്ചിട്ടുണ്ട്.



from mangalam.com https://ift.tt/3lcKqQ4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages