വാഷിങ്ടണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് പരാജയപ്പെട്ട ഡൊാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ നിന്നും ഇറങ്ങിയാലുടന്‍ ഭാര്യ മെലാനിയെ വിവാഹ മോചനം നേടുമെന്ന് വെളിപ്പെടുത്തല്‍. വൈറ്റ്ഹൗസ് മുന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞെന്ന വിധത്തില്‍ പല മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. വൈറ്റ്ഹൗസില്‍ നിന്നും ട്രംപ് പുറത്തിറങ്ങുന്നതിനായി ദിവസങ്ങളെണ്ണി മെലാനിയ കാത്തിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
വൈറ്റ്ഹൗസ് ഓഫീസ് ഓഫ് പബ്ലിക് ലെയ്‌സണ്‍ മുന്‍ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഒമറോസ് മാനിഗോള്‍ട്ട് ന്യൂമാന്‍ പറയുന്നത് അനുസരിച്ച് ട്രംപിന്റെയും മെലാനിയുടെയും 15 വര്‍ഷം നീണ്ടു നിന്ന വിവാഹബന്ധം അവസാനിച്ചു എന്നാണ്. വൈറ്റ്ഹൗസില്‍ ട്രംപ് തുടരുന്നിടത്തോളം അപമാനം സഹിച്ച് മുന്നോട്ട് പോകാനായിരുന്നു മെലാനി ശ്രമിച്ചത്. ട്രംപ് പ്രതികാരം ചെയ്യുമോ എന്ന് അവര്‍ ഭയപ്പെട്ടിരുന്നു എന്നും ന്യൂമാന്‍ പറയുന്നു.
2017ല്‍ ട്രംപുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ന്യൂമാന്‍ അപ്രതീക്ഷിതമായി രാജിവെച്ചിരുന്നു. 2016ല്‍ ട്രംപ് അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ മെലാനിയ കണ്ണീരണിഞ്ഞിരുന്നു എന്ന് സുഹൃത്ത് പറഞ്ഞിരുന്നു. ട്രംപ് വിജയിക്കുമെന്ന് മെലാനിയ കരുതിയിരുന്നില്ല. മകന്റെ പഠനം പൂര്‍ത്തിയാകക്കുന്നതിന് വേണ്ടി അഞ്ച് മാസം കാത്തിരുന്ന ശേഷമാണ് അവര്‍ ന്യൂയോര്‍ക്കില്‍ നിന്ന് വാഷിങ്ടണ്ണില്‍ എത്തിയത്. വൈറ്റ് ഹൗസില്‍ ദമ്പതികള്‍ പ്രത്യേകം കിടപ്പു മുറികളാണ് ഉപയോഗിച്ചിരുന്നതെന്ന് മെലാനിയുടെ മുന്‍# ഉപദേഷ്ടാവ് സ്റ്റെഫാനി വള്‍ക്കോഫും വെളിപ്പെടുത്തിയിരുന്നു.
from mangalam.com https://ift.tt/2Ua0JRP
via IFTTT
No comments:
Post a Comment