കൊച്ചി : സംസ്ഥാനത്തെ വിവിധ ഐടി സ്റ്റാര്‍ട്ടപ്പുകളില്‍ എം. ശിവശങ്കറിനു ബിനാമി നിക്ഷേപമുണ്ടെന്നു സംശയം. 2016 മുതലുള്ള സ്റ്റാര്‍ട്ടപ്പുകളെപ്പറ്റി ഐടി വകുപ്പിനോട് ഇ.ഡി. റിപ്പോര്‍ട്ട് തേടി. സംശയമുള്ളവ വിശദമായി പരിശോധിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെത്തന്നെ ഐടി വകുപ്പിന്റെ ചുമതലയും ശിവശങ്കറിനായിരുന്നു. വിവിധ പദ്ധതികളില്‍നിന്നു സ്വന്തമാക്കുന്ന കമ്മീഷന്‍ വിദേശത്തേക്കു കടത്തിയെന്നും പ്രവാസികളായ ഐടി. പ്രഫഷണലുകളെ ബിനാമികളാക്കി സ്റ്റാര്‍ട്ടപ്പുകളില്‍ പണമിറക്കിയെന്നുമാണു കരുതുന്നത്.
പലതിലും സര്‍ക്കാരിലെ ഉന്നതര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കള്ളപ്പണത്തിലൂടെ ഓഹരി പങ്കാളിത്തമുണ്ടെന്ന സൂചനയാണ് ഇ.ഡിക്കു മുന്നിലുള്ളത്. അന്വേഷണ ഏജന്‍സികള്‍ സംശയിക്കില്ലെന്ന നിഗമനവും ചെറിയ മുതല്‍മുടക്കില്‍ ഏറെ കാത്തിരിക്കാതെ ലാഭമുണ്ടാക്കാമെന്ന ആകര്‍ഷണവുമാണ് ഐടി രംഗം തെരഞ്ഞെടുക്കാന്‍ കാരണം. സര്‍ക്കാരിന്റെ വന്‍തോതിലുള്ള സഹായം പ്രയോജനപ്പെടുത്തി മിക്ക സ്റ്റാര്‍ട്ടപ്പുകളും ചുരുങ്ങിയ സമയംകൊണ്ടു ലാഭത്തിലെത്തി. കൊച്ചി, തിരുവനന്തപുരം സ്റ്റാര്‍ട്ടപ്പ് വില്ലേജുകളില്‍ ശിവശങ്കറിന്റെ അടുപ്പക്കാര്‍ക്കായിരുന്നു ചുമതല. ശിവശങ്കറിന്റെ ഒത്താശയോടെ സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ വിദേശത്തേക്കു വന്‍തുകയുടെ ഡോളര്‍ കടത്തിയതും സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവരില്‍ പലരും വലിയ മുതല്‍മുടക്കിനു കഴിവുള്ളവരല്ലെന്നും കണ്ടെത്തിയതാണ് ഈ ദിശയില്‍ അന്വേഷണത്തിനു പ്രേരണയായത്.
പല സ്റ്റാര്‍ട്ടപ്പുകളും വലിയ ഡേറ്റയും ബിസിനസും െകെകാര്യം ചെയ്യുന്നവയാണ്. സര്‍ക്കാരിനുവേണ്ടി പല വിവരണശേഖരണവും നടത്തിയിട്ടുണ്ട്. കണ്‍സള്‍ട്ടള്‍സിയായും ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ലാഭമുണ്ടാക്കാന്‍ സാധ്യതകള്‍ അനവധി. സ്റ്റാര്‍ട്ടപ്പ് മിഷനിലെ പ്രൊഡക്ട് മാര്‍ക്കറ്റിങ് വിഭാഗത്തില്‍ സീനിയര്‍ ഫെലോയായി നിയമനം ലഭിച്ച യു.എസ്. പൗരത്വമുള്ള വനിതയ്ക്കു ശിവശങ്കറുമായുള്ള അടുത്ത ബന്ധം ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. വിവാദമുയര്‍ന്നതോടെ ഇവര്‍ രാജിവച്ചിരുന്നു. ഇഷ്ടക്കാരെ തിരുകിക്കയറ്റാനും അവര്‍ക്കു സുരക്ഷിത താവളമൊരുക്കാനുമുള്ള സങ്കേതമായാണ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനെ (കെ.എസ്.ഐ.ടി.ഐ.എല്‍) ചെയര്‍മാന്‍ കൂടിയായിരുന്ന ശിവശങ്കര്‍ കണ്ടത്.
ഒഴിവുകള്‍ പരസ്യപ്പെടുത്തി എഴുത്തുപരീക്ഷയും അഭിമുഖവും നടത്തി നികത്തേണ്ട തസ്തികകളില്‍ സ്വന്തം വീട്ടില്‍ ജോലിക്ക് ആളെ നിയമിക്കും പോലെ നിയമനങ്ങള്‍ നടത്തി. സ്വപ്‌ന സുരേഷിന്റെ നിയമനവും ഇങ്ങനെയായിരുന്നു. െവെകുന്നേരങ്ങളില്‍ സ്വപ്‌നയും ശിവശങ്കറും ഓഫീസില്‍ മണിക്കൂറുകളോളം ചെലവഴിച്ചിരുന്നതായി മൊഴി ലഭിച്ചിട്ടുണ്ട്. ടെക്‌നോസിറ്റിക്കു വേണ്ടി 100 കോടിയുടെ പ്രോജകട് ചെയ്യുന്ന കമ്പനിക്കു വേണ്ടി പലവട്ടം ചെയര്‍മാന്‍ നേരിട്ട് ഇടപെട്ടതായും ആക്ഷേപമുണ്ട്.
from mangalam.com https://ift.tt/36nU24q
via IFTTT
No comments:
Post a Comment