'ആ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹത്തിന്റെ ആത്മാവിന് മുമ്പില്‍ ഈ അവസരത്തില്‍ ഞങ്ങള്‍ വീണ്ടും പ്രതിജ്ഞ ചെയ്യുന്നു'; നന്ദു പറയുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 8, 2020

'ആ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹത്തിന്റെ ആത്മാവിന് മുമ്പില്‍ ഈ അവസരത്തില്‍ ഞങ്ങള്‍ വീണ്ടും പ്രതിജ്ഞ ചെയ്യുന്നു'; നന്ദു പറയുന്നു

അര്‍ബുദത്തിനെതിരെ പോരാടുകയാണ് നന്ദു മഹാദേവ. ഇപ്പോള്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ആളുടെ മരണത്തില്‍ ഒരു വര്‍ഷം തികയുമ്പോള്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നന്ദു.അര്‍ബുദത്തിനെതിരെ പോരാടുന്നവരുടെ കൂട്ടായ്മയായ അതീജിവനത്തിലെ അംഗമായിരുന്ന ലാല്‍സന്‍ എന്നയാളെ കുറിച്ചാണ് നന്ദു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

നന്ദുവിന്റെ ഫേസ്ബുക്ക് കുറിപ്പ്,

ലാല്‍സന്‍ ചേട്ടന്‍ പോയിട്ട് ഒരു വര്‍ഷമാകുന്നു...ആ നഷ്ടത്തെപ്പറ്റി അന്ന് പറഞ്ഞതു തന്നെ വീണ്ടും പറയുന്നു.. ഇതുവരെ എനിയ്ക്ക് നഷ്ടപ്പെട്ട എന്റെ ശരീര അവയവങ്ങളെക്കാള്‍ എത്രയോ മടങ്ങ് പ്രധാന്യമുള്ളതായിരുന്നു പ്രിയപ്പെട്ട ലാല്‍സന്‍ ചേട്ടന്‍! എനിക്ക് മാത്രമല്ല ഒരുപാട് പേര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു... എന്തിനും മുന്നില്‍ നില്‍ക്കുമായിരുന്നു..മരണത്തിന്റെ കാര്യത്തിലും ഏട്ടന്‍ ഞങ്ങളെക്കാള്‍ മുന്നില്‍ കയറി!ജീവിതം പൊരുതി നേടാനുള്ളതാണെന്ന് ഞങ്ങളെ പഠിപ്പിച്ചവന്‍. വയറിലെ ട്യൂബില്‍ കൂടി കൊടുക്കുന്ന ഭക്ഷണവും മരുന്നും അതേ മുറിവില്‍ കൂടി ലീക്ക് ആയി പുറത്തു വന്നിട്ടും അതും പൊത്തിപ്പിടിച്ചു നൃത്തം ചെയ്ത് കണ്ടു നിന്ന ഞങ്ങളുടെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തിയവനാണ്...

നന്മ എങ്ങനെ ചെയ്യണമെന്നും മറ്റുള്ളവരെ എങ്ങനെ സ്‌നേഹിക്കണമെന്നും ജീവിതത്തിലൂടെ കാട്ടി തന്നവനാണ്.. ഒരു ദിനം പോലും ഓര്‍ക്കാതിരുന്നിട്ടില്ല.. സ്റ്റെഫിചേച്ചി എന്ന മാലാഖയുടെ സ്‌നേഹം പറയാതെ ലാല്‍സന്‍ എന്ന അധ്യായം പൂര്‍ണ്ണമാകില്ല.. പരമമായ സ്‌നേഹം കൊണ്ട് ഒരു കുഞ്ഞിനെപ്പോലെയാണ് ചേട്ടനെ പരിചരിച്ചത്.. ചേച്ചിക്കും കുഞ്ഞ് ഇവാനും നന്മകള്‍ നേരുന്നു... ലാല്‍സന്‍ ചേട്ടന്റെ അനിയന്‍ ഷിന്റോയും അദ്ദേഹത്തെ അത്രമേല്‍ സ്‌നേഹത്തോടെയാണ് നോക്കിയത്..

അതിജീവനം എന്ന ഞങ്ങളുടെ കൂട്ടായ്മയുടെ ജീവനാഡി ആയിരുന്നു ലാലുച്ചേട്ടന്‍.. ആ ദൈവീകമായ കൂട്ടായ്മയുടെ പ്രത്യേകത എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു.. അര്‍ബുദത്തിന്റെ കരങ്ങളില്‍ വീണു പോകുന്നവര്‍ തന്നെ പരസ്പരം താങ്ങാകുന്ന അതിജീവനം we can, കേരള ക്യാന്‍സര്‍ ഫൈറ്റേഴ്‌സ് തുടങ്ങിയ സംഘടനകളുടെയൊക്കെ തുടക്കമിട്ടതില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്..ലാലു ചേട്ടന്റെ സ്വപ്നം ആയിരുന്നു അതിജീവനത്തിന്റെ സ്‌നേഹ കരങ്ങള്‍ ലോകം മുഴുവന്‍ എത്തപ്പെടണം എന്നത്.. ആ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹത്തിന്റെ ആത്മാവിന് മുമ്പില്‍ ഈ അവസരത്തില്‍ ഞങ്ങള്‍ വീണ്ടും പ്രതിജ്ഞ ചെയ്യുന്നു. പ്രിയ ലാല്‍സന്‍ ചേട്ടന് ഓര്‍മ്മപ്പൂക്കള്‍..പ്രണാമം.



from mangalam.com https://ift.tt/2GH9uQ5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages