ലഖ്നൗ: ഹാഥ്റസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ വീട്ടുതടങ്കലിനുസമാനമായ അവസ്ഥയിലാണ് താമസിക്കുന്നതെന്ന് പൗരാവകാശസംഘടനയായ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (പി.യു.സി.എൽ.). ഇവർക്ക് പൊതുസമൂഹവുമായി ബന്ധമില്ല. സി.ആർ.പി.എഫ്. നൽകുന്ന സുരക്ഷ പിൻവലിച്ചാൽ ഒരുപക്ഷേ ഇവരുടെ ജീവൻപോലും അപകടത്തിലാകും. സർക്കാർ നിർഭയ ഫണ്ടുവഴി കുടുംബത്തിന് സുരക്ഷയും പുനരധിവാസവും ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ മൃതദേഹം തിടുക്കപ്പെട്ട് സംസ്കരിച്ച ഉദ്യോഗസ്ഥർക്കെതിരേ കേസെടുക്കണമെന്നും കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നും പി.യു.സി.എൽ. അംഗങ്ങളായ കമൽ സിങ്, ഫർമാൻ നഖ്വി, അലോക്, ശശികാന്ത്, കെ.ബി. മൗര്യ എന്നിവർ ആവശ്യപ്പെട്ടു. Content Highlights:Hathras UP
from mathrubhumi.latestnews.rssfeed https://ift.tt/36UNBGd
via
IFTTT
No comments:
Post a Comment