കൊല്ലം : തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. നിലവിൽ രോഗികളുടെ എണ്ണം കുറയുകയാണെങ്കിലും രോഗത്തിന്റെ രണ്ടാംവരവ് ഏതുസമയത്തും ഉണ്ടാകാം. സ്ഥാനാർഥികളും പ്രവർത്തകരുമടക്കം എല്ലാവരും കർശന നിയന്ത്രണങ്ങൾ പാലിച്ചാലേ ഇതിന്റെ തീവ്രത കുറയ്ക്കാനാകൂവെന്ന് കേരള സാമൂഹിക സുരക്ഷാമിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ പറഞ്ഞു. കേരളത്തിൽ ഒക്ടോബർ 17 മുതലുള്ള ആഴ്ചകളിലെ കണക്ക് പരിശോധിക്കുമ്പോഴാണ് രോഗികളുടെ നിരക്കിൽ കുറവുകാണുന്നത്. അടുത്തദിവസങ്ങളിലായി രോഗവ്യാപനത്തിന്റെ ഗ്രാഫ് നിരപ്പിലെത്തുകയും പിന്നീട് കുറയുകയും ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഗ്രാഫ് താഴേക്കുപോകുന്നതിനുമുൻപേ രണ്ടാംവരവിന്റെ സാധ്യതയാണ് കാണുന്നത്.ഡൽഹിയിൽ കോവിഡിന്റെ രണ്ടാംവരവ് കേരളത്തിനുള്ള മുന്നറിയിപ്പാണ്. യൂറോപ്പിലും മറ്റും കോവിഡിന്റെ ഒന്നും രണ്ടും ഘട്ടങ്ങൾ തമ്മിൽ മൂന്നുനാലുമാസത്തെ ഇടവേള ഉണ്ടായിരുന്നു. എന്നാൽ ഡൽഹിയിൽ ആ സാവകാശം കിട്ടിയില്ല.കോവിഡ് കാല മുൻകരുതലുകളെപ്പറ്റി വിവിധതലങ്ങളിൽ ബോധവത്കരണം നടത്തിയിട്ടും തിരഞ്ഞെടുപ്പുരംഗത്ത് ഇതൊന്നും പാലിക്കുന്നില്ലെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.പ്രവർത്തകർ മുഖാവരണം ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വീടുകൾക്കുള്ളിലേക്ക് പ്രവേശിക്കാതിരിക്കുക, കൈ കൊടുക്കുകയും പ്രായമായവരെയും മറ്റും സ്പർശിക്കുകയും ചുംബിക്കുകയും ചെയ്യാതിരിക്കുക, കുട്ടികളെ എടുക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധവേണം.വരുംദിവസങ്ങളിൽ സർക്കാർതലത്തിലെ നിയന്ത്രണങ്ങളിൽ അയവുവരാനും ഇടയുണ്ട്. ഉദ്യോഗസ്ഥരും പോലീസും തിരഞ്ഞെടുപ്പ് തിരക്കുകളിലായിരിക്കും. ഇതും രോഗവ്യാപനം കൂട്ടിയേക്കും.കേരളത്തിൽ ഇതുവരെ 5,51,669 പേർക്കാണ് രോഗബാധയുണ്ടായത്. 1997 പേർ മരിച്ചു. നിലവിൽ 66856 രോഗബാധിതരാണുള്ളത്. ഈ ആഴ്ചത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 9.91 ശതമാനമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/35UwxAV
via
IFTTT
No comments:
Post a Comment