രാജ്യത്ത് ഇതുവരെ നടത്തിയത് 13 കോടി കോവിഡ് ടെസ്റ്റുകൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 21, 2020

രാജ്യത്ത് ഇതുവരെ നടത്തിയത് 13 കോടി കോവിഡ് ടെസ്റ്റുകൾ

ന്യൂഡൽഹി: കോവിഡ് രോഗികളെ കണ്ടെത്താനായി രാജ്യത്ത് ഇതുവരെ നടത്തിയത് 13 കോടി പരിശോധനകൾ. ദിവസം പത്തുലക്ഷത്തിലേറെപ്പേരെ പരിശോധിക്കാനുള്ള സൗകര്യം രാജ്യം ആർജിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അവസാന ഒരുകോടി പരിശോധനകൾ നടത്തിയത് പത്തുദിവസത്തിനിടെയാണ്. ദിവസവും ശരാശരി 10 ലക്ഷം പരിശോധനകൾ എന്ന നയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സ്ഥിരമായി താഴ്ന്നനിലയിൽ തുടരാൻ സഹായകമായിട്ടുണ്ടെന്ന് മന്ത്രാലയം അവകാശപ്പെട്ടു. ദേശീയതലത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.93 ശതമാനമാണ്. ശനിയാഴ്ച രാവിലെവരെയുള്ള 24 മണിക്കൂറിൽ 46,232 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്. 4,39,747 പേരാണ്‌ ചികിത്സയിലുള്ളത്. ഇത് ആകെ രോഗബാധിതരുടെ 4.86 ശതമാനംമാത്രമാണ്. 93.67 ശതമാനമാണിപ്പോഴത്തെ രോഗമുക്തിനിരക്ക്.


from mathrubhumi.latestnews.rssfeed https://ift.tt/35P9p6F
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages