തദ്ദേശ തിരഞ്ഞെടുപ്പ്; ബി.ജെ.പി.യിലെ പിണക്കംതീർക്കാൻ ആർ.എസ്.എസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 21, 2020

തദ്ദേശ തിരഞ്ഞെടുപ്പ്; ബി.ജെ.പി.യിലെ പിണക്കംതീർക്കാൻ ആർ.എസ്.എസ്

കൊല്ലം : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി.യിലുണ്ടായിട്ടുള്ള തർക്കങ്ങളും പിണക്കങ്ങളും പരിഹരിക്കാൻ ആർ.എസ്.എസ്. സമന്വയബൈഠക് സംഘടിപ്പിക്കുന്നു. സംഘപരിവാർ സംഘടനകളുടെ പ്രത്യേക യോഗങ്ങൾ പഞ്ചായത്ത് തലങ്ങളിൽ വിളിച്ച്, താഴേത്തട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമം.തദ്ദേശ തിരഞ്ഞെടുപ്പിൽ 5000 സീറ്റുകൾ നേടുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ആർ.എസ്.എസിന്റെ ഇടപെടൽ. ബി.ജെ.പി.യുടെ വിജയസാധ്യത സംബന്ധിച്ച് ആർ.എസ്.എസ്. വിശദമായ പഠനംനടത്തിയിരുന്നു. ജയസാധ്യതയുള്ള സീറ്റുകളുടെ പട്ടിക തയ്യാറാക്കി അവിടങ്ങളിൽ പ്രത്യേക ശ്രദ്ധകൊടുക്കാനാണ് തീരുമാനം. സംഘടനയ്ക്കുള്ളിലെ ചില്ലറപ്രശ്നങ്ങൾ പരിഹരിച്ചാൽ വിജയിക്കാമെന്ന് വിലയിരുത്തിയിട്ടുള്ള സ്ഥലങ്ങളിൽ ആർ.എസ്.എസ്. ജില്ലാ നേതാക്കൾതന്നെയെത്തി ചർച്ചനടത്തും. ഇവിടങ്ങളിൽ വിജയമുറപ്പിക്കാൻ ഗൃഹസമ്പർക്കത്തിന് ആർ.എസ്.എസ്. തന്നെ സ്ക്വാഡുകൾ ക്രമീകരിക്കും.സ്ഥാനാർഥി നിർണയത്തിലും സംഘടനാതലത്തിലുമുള്ള തർക്കങ്ങൾ സമന്വയബൈഠക്കുകളിലൂടെ പരിഹരിക്കാനാകുമെന്നാണ് ആർ.എസ്.എസ്.വിലയിരുത്തൽ. മുതിർന്ന ആർ.എസ്.എസ്. പ്രചാരകനായ എസ്.സേതുമാധവനാണ് സംസ്ഥാനതലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ജില്ലകളുടെ സംയോജകന്മാരായി ആർ.എസ്.എസ്. സംസ്ഥാന, വിഭാഗ് ചുമതലകൾ വഹിക്കുന്നവരെ നിയോഗിച്ചിട്ടുണ്ട്. ഈ മാതൃകയിൽ ജില്ലാ നേതാക്കൾ നിയോജകമണ്ഡലങ്ങളിലും താലൂക്ക് നേതൃതലത്തിലുള്ളവർ പഞ്ചായത്തുകളിലും ചുമതലവഹിക്കുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3kTo6tV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages