''മിസ്റ്റര്‍ ബ... ബ...ബ... െബെഡന്‍'' വിക്കുള്ള ക്ലാസ്സിലെ ആ തൊട്ടാവാടി പിന്നീട് സ്‌കൂളിലെ നേതാവായി...ഒടുവില്‍ അമേരിക്കയുടെയും ; ഒരിക്കല്‍ ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ച ജോ ബൈഡന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 5, 2020

''മിസ്റ്റര്‍ ബ... ബ...ബ... െബെഡന്‍'' വിക്കുള്ള ക്ലാസ്സിലെ ആ തൊട്ടാവാടി പിന്നീട് സ്‌കൂളിലെ നേതാവായി...ഒടുവില്‍ അമേരിക്കയുടെയും ; ഒരിക്കല്‍ ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ച ജോ ബൈഡന്‍

''മിസ്റ്റര്‍ ബ... ബ...ബ... ബൈഡന്‍. എന്താണ് ഈ വാക്ക്?'' അല്‍പം ആശ്ചര്യത്തോടെയാണ് അധ്യാപികയായ ആ കന്യാസ്ത്രീ ജോ ബൈഡന്‍ എന്ന പേര് വായിച്ചത്. കൂട്ടുകാര്‍ക്കു മുന്നില്‍ അപമാനിക്കപ്പെട്ടതായി കുഞ്ഞു ബൈഡനു തോന്നി. ഉടന്‍ ക്ലാസില്‍നിന്നു വോക്കൗട്ട്. ഒരു രാഷ്ട്രീയക്കാരന്‍ അവിടെ ജനിക്കുകയായിരുന്നു.

ആ ഓട്ടം അവസാനിച്ചത് വീട്ടിലും. പിന്നീട് അമ്മ കാതറീന്‍ നിര്‍ബന്ധിച്ചാണു ബൈഡനെ സ്‌കൂളിലെത്തിച്ചത്. ചെറുപ്പത്തിലെ ആ ''തൊട്ടാവാടി'' യാണ് യു.എസ്. പ്രസിഡന്റ് സ്ഥാനം കൈ അകലത്തുള്ള ജോ ബൈഡന്‍. അന്നു രാത്രി പിതാവ് ജോസഫ് ആര്‍ ബൈഡന്‍ നല്‍കിയ ഉപദേശമാണു ജീവിതം മാറ്റിമറിച്ചതെന്നു ബൈഡന്‍ പറയും. ''നിയൊരു ചാമ്പ്യനാണ്. എത്ര തവണ വീണാലും ഇരട്ടി ശക്തിയോടെ എഴുന്നേല്‍ക്കണം.''

അന്നു സെവന്‍ത് ഗ്രേഡിലാണു ജോ പഠിച്ചിരുന്നത്. മനസില്‍ ഒരേ ലക്ഷ്യം ''കൂട്ടുകാര്‍ക്കു മുന്നില്‍ ഷൈന്‍ ചെയ്യണം''. പക്ഷേ, എങ്ങനെ? ഒരു സാധാരണ വിദ്യാര്‍ഥി മാത്രമായിരുന്നു ജോ. കലാരംഗത്തും വലിയ സാധ്യതയില്ല. പോരാത്തതിനു നേരിയ വിക്കും. കാര്യങ്ങള്‍ പറഞ്ഞുഫലിപ്പിക്കാന്‍ ഏറെ പ്രയാസം. അന്നു കൂട്ടുകാര്‍ വിളിച്ചു... ''ഡാഷ്''. ഇതിനൊപ്പമാണു അധ്യാപികയുടെ പരിഹാസമെത്തിയത്.

അവിടെനിന്നായിരുന്നു ബൈഡന്റെ മടങ്ങിവരവ്. ജീവിതത്തില്‍ ആത്മഹത്യയെക്കുറിച്ചു ചിന്തിച്ച കാലമുണ്ട് ബൈഡന്. പിതാവ് ജോസഫും മകന്‍ ബോയുമാണ് ആത്മവിശ്വാസം പകര്‍ന്നത്. യു.എസ്. പ്രസിഡന്റ് പദവിയുടെ അരികിലെത്തുമ്പോള്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ദുഃഖം ഇരുവരും അരികിലില്ലാത്തതാണ്.

നേതാവായത് കളിക്കളത്തില്‍



ഐറിഷ് വംശജരായ മാതാപിതാക്കളുടെ മകനായി 1942 ലാണു ജനനം. പിതാവ് യൂസ്ഡ് കാര്‍ സെയില്‍സ്മാനായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം മുത്തച്ഛനൊപ്പമായിരുന്നു ജോ കഴിഞ്ഞത്. ചാമ്പ്യനാകണമെന്ന മോഹം ആദ്യം പൂവണിഞ്ഞത് കളിക്കളത്തിലായിരുന്നു.

സ്‌കൂളിന്റെ ഫുട്‌ബോള്‍, ബേസ്‌ബോള്‍ ടീമുകളിലായിരുന്നു തുടക്കം. പതിയെ നേതൃഗുണം ഏവരും അംഗീകരിച്ചു തുടങ്ങി. സ്‌കൂളിലെ അവസാന വര്‍ഷങ്ങളില്‍ ക്ലാസ് പ്രസിഡന്റായി.

കോളജ് കാലത്ത് വിയറ്റ്‌നാം യുദ്ധം വന്നെങ്കിലും ആസ്ത്മയുടെ പേരില്‍ യുദ്ധ സേവനത്തില്‍നിന്ന് ഒഴിവായി. 1964 ല്‍ ഇംഗ്‌ളീഷിലും രാഷ്ട്ര മീമാംസയിലും ഡിഗ്രിയെടുത്തു. 688 വിദ്യാര്‍ഥികളില്‍ 506 -ാം സ്ഥാനത്തായിരുന്നു ബൈഡന്‍.

ജീവിക്കാന്‍ വേണ്ടി വക്കീലായി

ബുരുദമെടുത്ത് ഒരു വര്‍ഷത്തിനുശേഷമാണ് നെയ്‌ല ഹന്‍ടറുമായി പ്രണയത്തിലായത്. ''പ്രണയത്തിനു പണംവേണം'' എന്ന പാഠവും മുന്നിലുണ്ടായിരുന്നു. അതോടെയാണു നിയമബിരുദം നേടി പിടിച്ചുനില്‍ക്കാന്‍ ശ്രമം തുടങ്ങിയത്. 1968 ല്‍ നിയമബിരുദം ലഭിച്ചു. തൊട്ടടുത്ത വര്‍ഷം വിവാഹവും. ബോ, റോബര്‍ട്ട്, നവോമി എന്നിവര്‍ മക്കള്‍.

അങ്ങനെ ജോയും ഒരു ഡെമോക്രാറ്റായി

അഭിഭാഷകനെന്നനിലയിലും ജോയ്ക്ക് പിടിച്ചുനില്‍ക്കാന്‍ പ്രയാസമായി. ഡെമോക്രാറ്റ് പാര്‍ട്ടി നേതാക്കള്‍ നടത്തിയ നിയമസ്ഥാപനത്തില്‍ അവസരം വന്നതപ്പോഴാണ്. അങ്ങനെ ജോയും ഒരു ഡെമോക്രാറ്റായി. അന്നു ഡെലവേര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കോട്ടയായിരുന്നു. 1972 ലെ തെരഞ്ഞെടുപ്പില്‍ ഡെലവേറില്‍നിന്നു സെനറ്റിലേക്കു മത്സരിക്കാന്‍ നറുക്കുവീണത് ജോയ്ക്കും. പണമില്ല, പ്രശസ്തിയില്ല. എങ്കിലും അദ്ദേഹം മുതിര്‍ന്ന റിപ്പബ്ലിക്കന്‍ നേതാവ് ജെ. കാലേബ് ബോഗ്‌സിനെ തോല്‍പിച്ച് 29-ാം വയസില്‍ സെനറ്റിലെത്തി. സെനറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളിലൊരാള്‍ എന്ന നിലയില്‍ ആ ജയം ദേശീയതലത്തില്‍ ശ്രദ്ധ നേടി.

ആത്മഹത്യയായാലോ, ബോ സമ്മതിച്ചില്ല

ജയത്തിന്റെ ആഘോഷം തീരുന്നതിനു മുമ്പാണ് ആ ദുരന്തമെത്തിയത്. ക്രിസ്മസ് ഷോപ്പിങ്ങിനിറങ്ങിയ ഭാര്യ നെയ്‌ലയും മക്കളും കാറപകടത്തില്‍ പെട്ടു. നെയ്‌ലയും ഇളയമകള്‍ നവോമിയും മരിച്ചു. ബോയ്ക്കും ഹന്‍ടറിനും ഗുരുതരമായി പരുക്കേറ്റു. ബോയുടെ ആശുപത്രിക്കിടയ്ക്കു സമീപം നിന്നാണ് ബൈഡന്‍ സത്യപ്രതിജ്ഞയെടുത്തത്.

പിന്നീട് ആശുപത്രിയും സെനറ്റുമായി കഴിഞ്ഞ നാളുകള്‍. സെനറ്റില്‍ പങ്കെടുക്കാന്‍ മണിക്കൂറുകള്‍ നീണ്ട ട്രയിന്‍ യാത്ര. മക്കളെ നോക്കാനുള്ള അലച്ചില്‍. അന്ന് ആത്മഹത്യയെക്കുറിച്ചുപോലും ജോ ചിന്തിച്ചു. സെനറ്റ് അംഗത്വം രാജിവയ്ക്കാന്‍ ആലോചിച്ചെങ്കിലും ബോ സമ്മതിച്ചില്ല. യാത്രയ്ക്കിടെ പരിചയപ്പെട്ട ജില്‍ ജേക്കബ്‌സാണു ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്. രണ്ട് വര്‍ഷം നീണ്ട പ്രണയത്തിനുശേഷം 1977 ലായിരുന്നു വിവാഹം. ആ ബന്ധത്തില്‍ ഒരു മകളുണ്ട്- ആഷ്‌ലി.

പ്രസിഡന്റാകാന്‍ മോഹം, കോപ്പിയടിയില്‍ കുടുങ്ങി

1988 ല്‍ പ്രസിഡന്റ് തെരഞ്ഞെടപ്പില്‍ ഡെമോക്രാറ്റുകളുടെ സ്ഥാനാര്‍ഥിയാകാന്‍ ജോയുമുണ്ടായിരുന്നു. മികച്ച തുടക്കമായിരുന്നു. മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ ഏറെ വാചാലനുമായി. ഇതിനിടെയായിരുന്നു പ്രസംഗവിവാദം. ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി നേതാവ് നീല്‍ കിന്‍നോക്കിന്റെ പ്രസംഗം ജോ പകര്‍ത്തിയെന്ന ആരോപണം ഉയര്‍ന്നു.

നിയമ ബിരുദം ഉയര്‍ന്ന മാര്‍ക്കോടെയാണു നേടിയതെന്നും പറഞ്ഞുവച്ചു. അബദ്ധങ്ങളോരാന്നായി എതിരാളികള്‍ ആയുധമാക്കി. ജനപ്രീതി ഇടിഞ്ഞു. അവസാനം സ്ഥാനാര്‍ഥിയായത് മസാച്യൂസെറ്റ്‌സ് ഗവര്‍ണര്‍ െമെക്കള്‍ ഡുകാകിസിനായിരുന്നു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജോര്‍ജ് എച്ച്. ഡബ്ല്യു. ബുഷായിരുന്നു ആ തെരഞ്ഞെടുപ്പിലെ വിജയി.

''അച്ഛാ തളരരുത്, എനിക്ക് അഭിമാനിക്കണം''

വീണ്ടും തകര്‍ച്ചയുടെ നാളുകള്‍. ധമനിവീക്കത്തെ തുടര്‍ന്നു ബൈഡന്‍ ആശുപത്രിയിലായി. മരണം അടുത്തെന്നു തോന്നിയ ദിവസങ്ങള്‍. വിശ്വാസത്തിലേക്കു കൂടുതലടുത്തു. വൈദികനെ വിളിച്ചു തൈലലേപന ശുശ്രൂഷയും നടത്തി.

ബോയുടെ സഹായത്തോടെ മാതാപിതാക്കളെയും ആദ്യ ഭാര്യയെയും മകളെയും സംസ്‌കരിച്ച ബ്രാന്‍ഡിെവെനിലെ സെന്റ് ജോസഫ് പള്ളിയിലെ സെമിത്തേരിയിലെത്തി പ്രാര്‍ഥനയും നടത്തി. അച്ഛനെ പരാജിതനായി വിടാന്‍ ബോ തയാറല്ലായിരുന്നു. ''ഡാഡ് ശക്തി സംഭരിക്കുക, എനിക്ക് അങ്ങ് അഭിമാനമാകണം'' - ദിവസവും ബോ അദ്ദേഹത്തിന്റെ കാതില്‍ മന്ത്രിച്ചുകൊണ്ടിരുന്നു. ബോയ്ക്ക് അഭിമാനമാകാന്‍ ജീവിതം തിരിച്ചുപിടിച്ചെന്നാണു ബൈഡന്‍ പിന്നീട് അനുസ്മരിച്ചത്.

വിമതപാതയിലൂടെ വിജയം

1994 ലെ ക്രൈംബില്ലിനെ പിന്തുണച്ച അദ്ദേഹം പാര്‍ട്ടിയില്‍ വിമതപക്ഷത്തെന്ന വിമര്‍ശനം നേടി. 2008 ല്‍ ഒരിക്കല്‍ക്കൂടി പ്രസിഡന്റ് പദത്തിനു ശ്രമിച്ചു. എന്നാല്‍, പാര്‍ട്ടിയില്‍ പിന്തുണ കിട്ടിയത് ബരാക് ഒബാമയ്ക്കായിരുന്നു. പിന്നീട് ഒബാമ തന്നെയാണ് അദ്ദേഹത്തെ െവെസ് പ്രസിഡന്റ് സ്ഥാനത്തേക്കു നിര്‍ദേശിച്ചത്.

പിന്നീട് ഓബാമയുമായി തെറ്റി. അഫ്ഗാന്‍ നയത്തിന്റെ പേരിലായിരുന്നു ഉരസല്‍. അഫ്ഗാനിസ്ഥാനിലേക്കു െസെന്യത്തെ അയയ്ക്കാനുള്ള തീരുമാനമായിരുന്നു തര്‍ക്കം. എങ്കിലും അടുത്ത തെരഞ്ഞെടുപ്പിലും ഒബാമ അദ്ദേഹത്തെ കൂടെക്കൂട്ടി.

''ബോ'' എന്ന ഹൃദയം

ഏതു തെരഞ്ഞെടുപ്പ് വിജയത്തിലും ബോയെ ബൈഡന്‍ സ്മരിക്കും. ദുരന്തങ്ങളുടെ കാലത്ത് രാഷ്ട്രീയത്തില്‍ തുടരാന്‍ ജോയ്ക്ക് കരുത്തു പകര്‍ന്നത് ബോയാണ്. ബോയില്‍ ഒരു രാഷ്ട്രീയ പിന്‍ഗാമിയെയും അദ്ദേഹം കണ്ടു. സൈനികനായിരുന്നു ബോ. ഇറാഖ് യുദ്ധത്തിലും പങ്കെടുത്തു. പിന്നീട് രാഷ്ട്രീയത്തിലും ചുവടുവച്ചു തുടങ്ങി. 2007 ല്‍ ഡെലവറിലെ അറ്റോണി ജനറലായി. എന്നാല്‍ 2015 ല്‍ തലച്ചോറില്‍ ടൂമര്‍ ബാധിച്ചു ബോ മരിച്ചു. 46 -ാം വയസിലെ ബോയുടെ വിടവാങ്ങല്‍ ഉള്‍ക്കൊള്ളാന്‍ ബൈഡനു കഴിഞ്ഞില്ല.

അതോടെയാണു സജീവ രാഷ്ട്രീയത്തില്‍നിന്നു താല്‍ക്കാലികമായി അകന്നു. 2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്നു വിട്ടുനില്‍ക്കാന്‍ ബൈഡനെ പ്രേരിപ്പിച്ചത് ബോയുടെ വിടവാങ്ങലാണ്. ബോ ശക്തിയായിരുന്നെങ്കില്‍ ബൈഡനു ഹന്‍ടന്‍ സൃഷ്ടിച്ചത് തലവേദനകളാണ്. അദ്ദേഹത്തിന്റെ ജീവിതെശെലിയും ബിസിനസ് ബന്ധങ്ങളും ഡോണള്‍ഡ് ട്രംപിന് ആയുധമായി. ഇതിന്റെ പേരില്‍ ബൈഡന്‍ ഏറെ പഴിയും കേട്ടു.



from mangalam.com https://ift.tt/3mTEwnp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages