തിരുവനന്തപുരം : 15 വർഷത്തിലേറെ പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾക്കു നിരോധനം ഏർപ്പെടുത്തുന്നു. ഇതു സംബന്ധിച്ച കേരള മോട്ടർവാഹന ചട്ടം സർക്കാർ ഭേദഗതി ചെയ്തു.
വായു മലിനീകരണം നിയന്ത്രിക്കുന്നതിനാണു നടപടി. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദേശം കണക്കിലെടുത്താണ് തീരുമാനം.
15 വർഷം കഴിഞ്ഞ ഡീസൽ ഓട്ടോകൾ പൊതു ഗതാഗതത്തിന് ഉപയോഗിക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്തുന്നത്. എന്നാൽ ഇവ വൈദ്യുതി, എൽപിജി, സിഎൻജി, എൽഎൻജി എന്നീ ഇന്ധനങ്ങളിലേക്കു മാറി സിറ്റി പെര്‍മിറ്റ് നിലനിര്‍ത്തി തുടർന്നും സർവീസ് നടത്താം.
from mangalam.com https://ift.tt/3l4KrVY
via IFTTT
No comments:
Post a Comment