മൊഴിനൽകാൻ സാഹചര്യമില്ലെങ്കിൽ ‘ഇൻ ക്യാമറ’യാകില്ലെന്ന് ഹൈക്കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 20, 2020

മൊഴിനൽകാൻ സാഹചര്യമില്ലെങ്കിൽ ‘ഇൻ ക്യാമറ’യാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: സാക്ഷിക്ക് മൊഴിനൽകാൻ അനുയോജ്യസാഹചര്യം ഒരുക്കാൻ കഴിയുന്നില്ലെങ്കിൽ അടച്ചിട്ട കോടതിഹാളിൽ നടക്കുന്നുവെന്നുള്ളതുകൊണ്ട് മാത്രം വിചാരണ ‘ഇൻ ക്യാമറ’ നടപടിയായെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി. നടിയെ ആക്രമിച്ച കേസിലെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് വി.ജി. അരുൺ ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.പ്രോസിക്യൂഷൻ ഫയൽചെയ്ത ഹർജികളിൽ ഉത്തരവ് പാസാക്കുന്നതിൽ വിചാരണക്കോടതി കാലതാമസം വരുത്തുന്നുവെന്ന ആരോപണത്തിൽ ഇക്കാര്യത്തിൽ പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിക്കാൻ കഴിയുമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. കാലതാമസം നീതിയുടെ താത്‌പര്യം ലംഘിക്കുമെന്ന് പറയേണ്ടതില്ല. വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യമുന്നയിച്ചപ്പോൾ പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥനുമെതിരേ ശക്തമായ വാക്കുകളിൽ ജഡ്ജി പ്രതികരിച്ചതായി ഹർജിയിൽ പറയുന്നുണ്ട്. ഇങ്ങനെ നടന്നിട്ടുണ്ടെങ്കിൽ ഒഴിവാക്കണമായിരുന്നുവെന്ന് കോടതി വ്യക്തമാക്കി.ജഡ്ജിയുടെ മനഃസാക്ഷി ശുദ്ധമായിരിക്കുന്നിടത്തോളം മാറ്റേണ്ടതില്ല‌പ്രത്യേക ജഡ്ജിയെ ഒഴിവാക്കുന്നതാണ് നല്ലതെന്ന വാദത്തിൽ കഴമ്പില്ല. സുപ്രീംകോടതി നിശ്ചിതസമയത്തിന് വിചാരണ പൂർത്തിയാക്കണമെന്ന്‌ നിർദേശിച്ച് ഹൈക്കോടതിക്ക്‌ കൈമാറിയ കേസാണിത്. ജഡ്ജിയുടെ മനഃസാക്ഷി ശുദ്ധമായിരിക്കുന്നിടത്തോളം കേസ് കേൾക്കുന്നതിൽനിന്ന് അവരെ മാറ്റേണ്ടതില്ല. പ്രോസിക്യൂട്ടറുടെ ചുമതല പ്രതികാരമല്ലപ്രോസിക്യൂട്ടറുടെ ചുമതല എങ്ങനെയെങ്കിലും കുറ്റംചുമത്തുക എന്നതോ ഇരയ്ക്കായി പ്രതികാരം ചെയ്യുന്ന മാലാഖ ആകുകയോ അല്ല. മറിച്ച് നീതി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുകയാണ്.ഈ കേസിൽ ഹാജരാകുന്ന പ്രത്യേക പ്രോസിക്യൂട്ടർ ഇത്തരം കേസുകൾ കൈകാര്യംചെയ്ത് പരിചയമുള്ള അഭിഭാഷകനാണെന്നാണ് മനസ്സിലാകുന്നത്. പ്രതിഭാഗം അഭിഭാഷകരുടെ തന്ത്രങ്ങൾക്കുമുന്നിലോ കോടതിയിലെ മാറിയ സാഹചര്യത്തിലോ അത്രവേഗത്തിൽ അമ്പരന്നുപോകുകയോ ചെയ്യില്ലെന്ന് കോടതി പ്രതീക്ഷ പ്രകടിപ്പിച്ചു.പ്രതിഭാഗം സത്യം കണ്ടെത്താൻ സഹായിക്കണംതന്റെ കക്ഷിയുടെ നിലപാടുകൾ സത്യസന്ധമായും വ്യക്തമായും അവതരിപ്പിച്ച് കോടതിയെ സത്യം കണ്ടെത്താൻ സഹായിക്കുക എന്നതാണ് പ്രതിഭാഗം അഭിഭാഷകന്റെയും കടമ. ഈ കേസിൽ ഹാജരാകുന്ന പ്രതിഭാഗം അഭിഭാഷകർ ഇക്കാര്യങ്ങളിൽ വ്യക്തമായ ധാരണയുള്ളവരാണെന്ന് കോടതിക്ക് സംശയമില്ലെന്നും ഉത്തരവിൽ പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/35NeMU2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages