സംസ്ഥാനത്ത് കോവിഡ് മരണസംഖ്യ രണ്ടായിരത്തിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 20, 2020

സംസ്ഥാനത്ത് കോവിഡ് മരണസംഖ്യ രണ്ടായിരത്തിലേക്ക്

തിരുവനന്തപുരം: കോവിഡ് ബാധിച്ച് 28 പേരുടെ മരണംകൂടി വെള്ളിയാഴ്ച സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് മരിച്ചവരുടെ ആകെ എണ്ണം 1997 ആയി. ഇതുവരെ രോഗംബാധിച്ചവരുടെ എണ്ണം 5,51,669 ആണ്. മരണനിരക്ക് 0.36 ശതമാനത്തിൽ പിടിച്ചുനിർത്താനായി. ഇതുവരെ സംസ്ഥാനത്ത് മരിച്ചവരിൽ 73 ശതമാനംപേരും അറുപതിനുമുകളിൽ പ്രായമായവരാണ്. 41-നും 59-നും ഇടയിൽ പ്രായമായ 446 പേർക്ക്‌ ജീവൻ നഷ്ടമായി. മരിച്ചവരിൽ 91.93 ശതമാനം പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ഏറ്റവും കൂടുതൽ പേർക്ക് ജീവൻ നഷ്ടമായത് തിരുവനന്തപുരം ജില്ലയിലാണ്- 510 പേർ. 203 പേർക്ക് ജീവൻ നഷ്ടമായ മലപ്പുറമാണ് രണ്ടാമത്. 11 പേർ മരിച്ച ഇടുക്കിയിലാണ് മരണസംഖ്യ കുറവ്.6028 പുതിയ രോഗികൾസംസ്ഥാനത്ത് 6028 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 60,365 സാമ്പിളുകൾ പരിശോധിച്ചു. 9.98 ശതമാനമാണ് പോസിറ്റീവായവരുടെ നിരക്ക്. 56 ആരോഗ്യപ്രവർത്തകരടക്കം 5269 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. 654 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 6398 പേർ വെള്ളിയാഴ്ച രോഗമുക്തരായി. 67,831 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.ജില്ല രോഗികൾ രോഗമുക്തർമലപ്പുറം 1054 740 കോഴിക്കോട് 691 634 തൃശ്ശൂർ 653 803 പാലക്കാട് 573 497 എറണാകുളം 554 545 കൊല്ലം 509 664 കോട്ടയം 423 301 ആലപ്പുഴ 395 824 തിരുവനന്തപുരം 393 611 കണ്ണൂർ 251 295 പത്തനംതിട്ട 174 137 കാസർകോട് 138 134 വയനാട് 135 151 ഇടുക്കി 85 62


from mathrubhumi.latestnews.rssfeed https://ift.tt/3pN3jM7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages