തിരുവനന്തപുരം: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിൽ എംഎൽഎ കമറുദ്ദീനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ പ്രതികരണവുമായി മന്ത്രി കെ.ടി ജലീൽ. പടച്ചവൻ വലിയവനാണ്, ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു എന്ന് ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചു. സ്വർണക്കടത്ത് കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് കെടി ജലീലിനെതിരെ മുസ്ലീം ലീഗ് വലിയ ആരോപണങ്ങൾ ഉയർത്തിയിരുന്നു. മന്ത്രിക്കെതിരെ ലീഗ് നിരന്തരം ആരോപണങ്ങൾ തുടരുന്നതിനിടെയാണ് ലീഗ് എംഎൽഎ കമറുദ്ദീന്റെ അറസ്റ്റ്. ഇതിനെ സൂചിപ്പിച്ചുകൊണ്ടാണ് കെടി ജലീലിന്റെ പ്രതികരണം. പടച്ചവൻ വലിയവനാണ്. "ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു" Posted by Dr KT Jaleel onSaturday, 7 November 2020 ശനിയാഴ്ചയാണ് ഫാഷൻ ഗോൾഡ് നിക്ഷേപതട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎയും ലീഗ് നേതാവുമായ എംസി കമറുദ്ദീനെ അറസ്റ്റ് ചെയ്തത്. ചന്തേര പോലീസ് സ്റ്റേഷനിലെ മൂന്നുകേസുകളിലാണ് നിലവിൽ അറസ്റ്റ്. ആകെയുള്ള 115 കേസിൽ എസ്.ഐ.ടി. അന്വേഷിക്കുന്ന 77 കേസുകളിലായി കമറുദ്ദീൻ ചെയർമാനായ ഫാഷൻ ഗോൾഡ് ജൂവലറി 13 കോടിയുടെ തട്ടിപ്പുനടത്തിയത് തെളിഞ്ഞതായി കേസ് അന്വേഷണസംഘം വ്യക്തമാക്കി. Content Highlights:KT Jaleel mocks arrest of Muslim league MLA MC Khamarudheen
from mathrubhumi.latestnews.rssfeed https://ift.tt/2IgDdzE
via
IFTTT
No comments:
Post a Comment