ഡൽഹി: നോട്ട് അസാധുവാക്കലിന്റെ നാലാം വാർഷികത്തിൽ നേട്ടങ്ങളെണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് കള്ളപ്പണം ഇല്ലാതാക്കാനും നികുതി കൃത്യമായി ശേഖരിക്കാനും നിരോധനം വഴി സാധിച്ചെന്നും ഇത് രാജ്യപുരോഗതിക്ക് വഴിതെളിയിച്ചെന്നും മോദി ട്വീറ്റ് ചെയ്തു. 2016 നവംബർ എട്ടിന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതായി പ്രഖ്യാപിച്ചത്. നോട്ട് അസാധുവാക്കലിലൂടെ സമ്പദ്വ്യവസ്ഥയെ ശുദ്ധീകരിക്കാനും ഇതുവഴി രാജ്യത്തെ ദരിദ്രരുടെ ജീവിതം മെച്ചപ്പെടുത്താനും കഴിഞ്ഞതായി ബി.ജെ.പി. എം.പി. രാജീവ് ചന്ദ്രശേഖർ പത്രസമ്മേളനത്തിൽ പറഞ്ഞു. സർക്കാരിന് വലിയ വരുമാനവർധനയുണ്ടായെന്നും അദ്ദേഹം അവകാശപ്പെട്ടു. നോട്ട് അസാധുവാക്കലിൽ സമ്പദ്വ്യവസ്ഥ തകർന്നെന്നും പ്രധാനമന്ത്രിയുടെ 'മുതലാളിത്ത സുഹൃത്തുക്കളെ' സഹായിക്കുന്നതിനു വേണ്ടിമാത്രമായിരുന്നു അതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. നിരോധനത്തിന്റെ നാലാം വാർഷികത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ''ലോകത്തെ ഏറ്റവും വലിയ സമ്പദ്ഘടനകളിൽ ഒന്നായിരുന്ന ഇന്ത്യയെ ബംഗ്ളാദേശ് എങ്ങനെ മറികടന്നു. കോവിഡാണ് ഇതിനു കാരണമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. എന്നാൽ, കോവിഡ് ലോകത്ത് എല്ലായിടത്തുമുണ്ട്. സമ്പദ്വ്യവസ്ഥ തകരാൻ കാരണം നോട്ട് അസാധുവാക്കൽ മാത്രമാണ്''- അദ്ദേഹം പറഞ്ഞു. Content Highlights:PM Narendra Modi Demonetisation
from mathrubhumi.latestnews.rssfeed https://ift.tt/2Ib0uDM
via
IFTTT
No comments:
Post a Comment