പ്രഥമവനിതയുടെ റോള്‍ ജില്‍ തിരുത്തുക്കുറിക്കുമോ? അധ്യാപിക വൃത്തിയില്‍ നിന്ന് വൈറ്റ് ഹൗസിലേക്ക്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 7, 2020

പ്രഥമവനിതയുടെ റോള്‍ ജില്‍ തിരുത്തുക്കുറിക്കുമോ? അധ്യാപിക വൃത്തിയില്‍ നിന്ന് വൈറ്റ് ഹൗസിലേക്ക്‌

ജോ ബൈഡന്റെ തിളക്കമാർന്ന വിജയത്തോടെ അമേരിക്കയുടെ പ്രഥമ വനിതയായി മാറിയിരിക്കുകയാണ് അറുപത്തിയൊമ്പതുകാരിയായ ജിൽ ബൈഡൻ, ഈ പദവിയിലെത്തുന്ന ആദ്യ ഇറ്റാലിയൻ അമേരിക്കനാണ് ബൈഡന്റെ ഭാര്യ ജിൽ. ബൈഡന്റെ കരുത്തെന്ന് ജില്ലിനെ വിശേഷിപ്പിച്ചാൽ അതിശയോക്തിയില്ല. ജീവിതത്തിൽ അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തിൽ തളർന്നുനിൽക്കുന്നതിനിടയിലാണ് ബൈഡന്റെ ജീവിതത്തിലേക്ക് ജിൽ കടന്നുവരുന്നത്. 1972-ലാണ് ബൈഡന് ആദ്യഭാര്യയെയും മകളെയും ഒരു കാർ അപകടത്തിൽ നഷ്ടപ്പെടുന്നത്. അപകടത്തിൽ മൂത്ത മക്കളായ ഹണ്ടറിനും ബ്യൂവിനും പരിക്കേറ്റിരുന്നു.തളർന്നുനിൽക്കുന്ന ബൈഡൻ കുടുംബത്തിലേക്കുളള ജില്ലിന്റെ പ്രവേശനം ഈ സമയത്തായിരുന്നു. ബൈഡനെ ആദ്യമായി കണ്ടുമുട്ടുമ്പോൾ ആദ്യ ഭർത്താവുമായുളള വിവാഹമോചനത്തിന് തയ്യാറെടുക്കുകയായിരുനനു ജിൽ. ബൈഡൻ ഡെലവെയറിൽ യുഎസ് സെനറ്ററും. 1977-ൽ അവർ വിവാഹിതരായി. ഹണ്ടറിന്റെയും ബ്യൂവിന്റേയും അമ്മയായി ജിൽ. 1981ലാണ് ബൈഡൻ ദമ്പതികൾക്ക് ആഷ്ലി എന്ന പേരിൽ ഒരു പെൺകുഞ്ഞ് ജനിക്കുന്നത്. കുടുംബത്തെ ഒന്നിച്ചുമുന്നോട്ടുകൊണ്ടുപോകുന്നതിനിടയിൽ ജിൽ രണ്ടു ബിരുദാനന്തര ബിരുദങ്ങൾ കരസ്ഥമാക്കി. വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ് നേടി. ഇപ്പോളവർ വെർജീനിയ കമ്യൂണിറ്റി കോളേജിൽ അധ്യാപികയാണ്. ഇതിനിടയിൽ രണ്ടു പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പുകൾ , വൈസ് പ്രസിഡന്റ് പദവിയിലെ എട്ടുവർഷങ്ങൾ, അർബുദം ബാധിച്ച് ബ്യൂ ബൈഡന്റെ മരണം തുടങ്ങി പലതും ബൈഡൻ കുടുംബത്തിൽ സംഭവിച്ചു. ഏറ്റവും ഒടുവിൽ ഇപ്പോൾ വൈറ്റ് ഹൗസിലേക്ക്. ഞങ്ങളെ ചേർത്തുവെച്ചത് ജില്ലാണ്.അവൾ കഠിനയായ ഒരു വ്യക്തിയാണ് വിശ്വസ്തയും , ജില്ലിനെ കുറിച്ച് ഒരിക്കൽ ബൈഡൻ പറഞ്ഞു. പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കുന്ന ബൈഡന് വേണ്ടി ശക്തമായ പിന്തുണയുമായി പ്രചാരണ പരിപാടികളിൽ സജീവമായിരുന്നു ജിൽ. അമേരിക്കയുടെ പ്രഥമ വനിതയെന്ന പദവിയുമായി ബന്ധപ്പെട്ട യാഥാസ്ഥിതിക കാഴ്ചപ്പാടുകൾ ജിൽ ബൈഡൻ തിരുത്തിക്കുറിക്കുമോ എന്നാണ് അമേരിക്ക ഇപ്പോൾ ഉറ്റുനോക്കുന്നത്. ഇത് 21-ാം നൂറ്റാണ്ടാണാണെന്നും പ്രഥമ വനിത പദവിയെ സംബന്ധിച്ചുളള കാഴ്ചപ്പാടുകൾ മാറേണ്ട സമയമായെന്നും കരുതുന്ന പുരോഗമനവാദികൾ പ്രതീക്ഷയോടെയാണ് ജില്ലിനെ കാതോർക്കുന്നത്. ഇരുവേഷങ്ങളും ഗംഭീരമായി മുന്നോട്ടുകൊണ്ടുപോകുന്ന ഒരു പ്രഥമ വനിതയെയാണ് അവർ ഉറ്റുനോക്കുന്നത്. അമേരിക്കയിലെ ഭൂരിപക്ഷം സ്ത്രീകളും ഉദ്യോഗസ്ഥരാണ്. അവർക്ക് വർക്ക് ലൈഫും കുടംബജീവിതമുണ്ട്. എന്നാൽ പ്രഥമവനിതകളെ അപ്രകാരം ചെയ്യാൻ ഇതുവരെ അനുവദിച്ചിരുന്നില്ല. ഒഹിയോ സർവകലാശാലയിലെ ചരിത്ര പ്രൊഫസറായ കാതറിൻ ജെല്ലിസൺ പറയുന്നു. ജോലി നിലനിർത്തിക്കൊണ്ടുതന്നെ പ്രഥമവനിതയുടെ അതിശയകരമായ ദൗത്യങ്ങൾ നിർവഹിക്കാനാവുക എന്നുളളത് വെല്ലുവിളി നിറഞ്ഞതാണെന്നാണ് ഞാൻ കരുതുന്നത്. അങ്ങനെ അവർക്ക് ചെയ്യാനായാൽ പ്രഥമ വനിതകളുടെ കഴിവുകളെ കുറിച്ചുളള നമ്മുടെ കാഴ്ചപ്പാടുകൾ അത് മാറ്റുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അവർ കൂട്ടിച്ചേർത്തു. വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങളിലെ പ്രവർത്തനം, 2011 ൽ മിഷേൽ ഒബാമയ്ക്കൊപ്പം ചേർന്ന് ആരംഭിച്ച ജോയിനിങ് ഫോഴ്സുകളുടെ റീലോഞ്ച് എന്നീ ജോലികളിൽ പ്രഥമ വനിതയെന്ന നിലയിൽ ജിൽ വ്യാപൃതയാകുമെന്നാണ് കരുതപ്പെടുന്നത്. ജിൽ ബൈഡൻ അധ്യാപിക വൃത്തിയിൽ തുടരുകയാണെങ്കിൽ, പ്രഥമ വനിത എന്ന പദവിയെ കുറിച്ചുളള പ്രതീക്ഷകളും പരിമിതികളും എന്നന്നേക്കുമായി ജിൽ തിരുത്തും. ഫസ്റ്റ് വുമൺ: ദി ഗ്രേസ് & പവർ ഓഫ് അമേരിക്കാസ് മാഡേൺ ഫസ്റ്റ് ലേഡീസ്എന്ന പുസ്തകത്തിന്റെ രചയിതാവ് കേറ്റ് ആൻഡേഴ്സൺ ബ്രോവർ പറയുന്നു. ഒരുപക്ഷേ അത്തരമൊരു മാറ്റത്തിന് മുതിരുകയാണെങ്കിൽ പരമ്പരാഗത പ്രഥമവനിതയെ പ്രതീക്ഷിക്കുന്ന പാരമ്പര്യവാദികളിൽ നിന്ന് ജില്ലിന് തിരിച്ചടി നേരിടേണ്ടി വന്നേക്കാമെന്നും അവർ മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ മാറ്റത്തിനുളള സമയമായി എന്ന് അവരും അംഗീകരിക്കുന്നു. അധികം വൈകാതെ അമേരിക്കയ്ക്ക് ഒരു പ്രഥമ പുരുഷൻ(male presidential spouse) ഉണ്ടാകുമെന്നാണ് ഞങ്ങൾ കരുതുന്നത്. അയാൾ തന്റെ ജോലി ഉപേക്ഷിക്കണമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമെന്ന് ഞാൻ കരുതുന്നില്ല. അമേരിക്കൻ പ്രസിഡന്റ് പദവി ഒരു സ്ത്രീ അലങ്കരിക്കുന്നതും അവരുടെ പങ്കാളി പ്രഥമ പങ്കാളി സ്ഥാനം അലങ്കരിക്കുന്നതും താമസിയാതെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ബ്രോവർ. ഏതായാലും 24x7 സമയവും വൈറ്റ്ഹൗസിൽ ലഭ്യമല്ലാത്ത ഒരു പ്രഥമ വനിതയെയാണോ അമേരിക്കക്കാർ ഇനി ശീലിക്കാൻ പോകുന്നതെന്ന് അറിയേണ്ടിയിരിക്കുന്നു. Content Highlights: US presidential Election 2020;Will Jill Biden reform the role of US First Lady?


from mathrubhumi.latestnews.rssfeed https://ift.tt/3p6txZC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages