ഷാർജ: വനിതാ ട്വന്റി20 ചലഞ്ചിൽ ചമരി അട്ടപ്പട്ടു അർധ സെഞ്ചുറിയുമായി തിളങ്ങിയ മത്സരത്തിൽ സ്മൃതി മന്ദാനയുടെ ട്രെയിൽബ്ലെയ്സേഴ്സിനെ രണ്ടു റൺസിന് തോൽപ്പിച്ച് ഹർമൻപ്രീത് കൗറിന്റെ സൂപ്പർനോവാസ് ഫൈനലിൽ കടക്കുന്ന രണ്ടാമത്തെ ടീമായി. രണ്ടു തവണ കിരീടമണിഞ്ഞിട്ടുള്ള സൂപ്പർനോവാസിന്റെ മൂന്നാം ഫൈനലാണിത്. തിങ്കളാഴ്ച നടക്കുന്ന ഫൈനലിൽ ട്രെയിൽബ്ലെയ്സേഴ്സിനെ തന്നെയാണ് സൂപ്പർനോവാസിന് നേരിടാനുള്ളത്. മൂന്നു ടീമുകളും രണ്ടു മത്സരങ്ങൾ വീതം പൂർത്തിയാക്കിയപ്പോൾ മൂവർക്കും രണ്ടു പോയന്റ് വീതമായിരുന്നു. നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ മിതാലി രാജിന്റെ വെലോസിറ്റി പുറത്താകുകയായിരുന്നു. അവസാന ഓവർ വരെ ആവേശം നീണ്ടുനിന്ന മത്സരത്തിലായിരുന്നു സൂപ്പർനോവാസിന്റെ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സൂപ്പർനോവാസ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുത്തു. 48 പന്തിൽ നിന്ന് നാലു സിക്സും അഞ്ചു ഫോറുമടക്കം 67 റൺസെടുത്ത ചമരി അട്ടപ്പട്ടുവിന്റെ അർധ സെഞ്ചുറിയാണ് സൂപ്പർനോവാസിന് മികച്ച സ്കോർ സമ്മാനിച്ചത്. പ്രിയ പുനിയ (30), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (31) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ട്രെയിൽബ്ലെയ്സേഴ്സിനായി 40 പന്തിൽ 43 റൺസെടുത്ത ദീപ്തി ശർമ അവസാനം വരെ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ട്രെയിൽബ്ലെയ്സേഴ്സിന്റെ പോരാട്ടം 20 ഓവറിൽ അഞ്ചിന് 144 റൺസിൽ അവസാനിച്ചു. ദിയാന്ദ്ര ഡോട്ടിൻ (27), ക്യാപ്റ്റൻ സ്മൃതി മന്ദാന (33), ഹർലീൻ ഡിയോൾ (27) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. രാധ യാദവ് എറിഞ്ഞ അവസാന ഓവറിലെ അഞ്ചാം പന്തിൽ ഹർലീൻ പുറത്തായതാണ് ട്രെയിൽബ്ലെയ്സേഴ്സിന് തിരിച്ചടിയായത്. Content Highlights: Women s T20 Challenge Supernovas in final with 2 run win over Trailblazers
from mathrubhumi.latestnews.rssfeed https://ift.tt/36d6R1f
via
IFTTT
No comments:
Post a Comment