ആലപ്പുഴ: കോവിഡ് വാര്‍ഡില്‍ വയോധികനെ അന്നമൂട്ടുന്ന നഴ്‌സിന്റെ ചിത്രത്തിന് സോഷ്യല്‍ മീഡിയകളില്‍ വലിയ കയ്യടിയാണ് നേടിയത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കോവിഡ് ഒന്നാം വാര്‍ഡില്‍ സഹായികളില്ലാതെ ചികിത്സയില്‍ കഴിഞ്ഞികരുന്ന വയോധികന് ഭക്ഷണം വാരിക്കെടാുത്തത് നഴ്‌സ് സ്റ്റെഫി സൈമണാണ്. ഈ സമയം വാര്‍ഡില്‍ ഉണ്ടായിരുന്ന സുഹൈന്‍ സനിയാണ് ചിത്രം പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം കോവിഡ് ഡ്യൂട്ടി ചെയ്യുന്നതിന് ഇടെയായിരുന്നു സംഭവം. കരാര്‍ അടിസ്ഥാനത്തിലാണ് സ്റ്റെഫി ജോലി ചെയ്യുന്നത്. സഹായത്തിന് ആരും ഇല്ലാതിരുന്ന വയോധികന്‍ ഭക്ഷണം കഴിക്കാന്‍ മടി കാണിച്ചിരുന്നു. സ്റ്റെഫി നിര്‍ബന്ധിച്ചാണ് അദ്ദേഹത്തിന് ഭക്ഷണം നല്‍കിയിരുന്നത്. ചിത്രം സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടതോടെ നേരിട്ടും അല്ലാതെയും പലരും വിളിച്ച് അഭിനന്ദിച്ചുവെന്ന് സ്റ്റെഫി പറയുന്നു. ആലപ്പുഴ പൂന്തോപ്പ് വലിയവീട്ടില്‍ പരേതനായ സൈമണിന്റെയും ഷീലയുടെയും മകളാണ് സ്റ്റെഫി. സഹോദരന്‍: ഷെറിന്‍.
from mangalam.com https://ift.tt/3n7P0jb
via IFTTT
No comments:
Post a Comment