വാഷിംഗ്ടണ്‍: അമേരിക്കയുടെ ലോകനേതൃപദവി തിരിച്ചുപിടിക്കുമെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. അവസരങ്ങള്‍ വര്‍ധിപ്പിക്കും. സാധ്യതകളുടെ രാജ്യമാണ് അമേരിക്ക. മഹാമാരിയെ നേരിടാന്‍ ശാസ്ത്രജ്ഞരുടെ ഉപദേശക സമിതി രൂപീകരിക്കും. അമേരിക്കയുടെ ആത്മാവിനെ തിരിച്ചുപിടിക്കുമെന്നും ബൈഡന്‍ തന്റെ ആദ്യ പ്രസംഗത്തില്‍ രാജ്യത്തോട് പറഞ്ഞു.
ഒരുമിപ്പിക്കുന്ന പ്രസിഡന്റാകും. ആക്രോശങ്ങള്‍ മാറ്റിവച്ച് ഒന്നിക്കേണ്ട സമയമാണിത്. വംശീയത തുടച്ചുനീക്കി തുല്യത തിരിച്ചുപിടിക്കേണ്ട സമയം അമേരികകയുശട ആത്മാവിനെ തിരിച്ചുപിടിക്കണം. കുടിയേറ്റക്കാരുടെ മകള്‍ വൈസ് പ്രസിഡന്റാകുന്നു. അതാണ് അമേരിക്ക.
ഒരു പ്രസിഡന്റ് എന്ന നിലയില്‍ ഭിന്നിപ്പിക്കാനല്ല, ഒരുമിപ്പിക്കാനാണ് താന്‍ ശ്രമിക്കുകയെന്ന് പ്രതിജ്ഞ ചെയ്യുന്നു. ഇവിടെ റെഡ്, ബ്ലു സ്‌റ്റേറ്റുകളില്ല, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് മാത്രമേയുള്ളൂ. അമേരിക്കയുടെ പ്രബോധര്‍ക്ക് ഇത് മഹത്തരമായ ദിവസമാണ്. നിങ്ങളുടെ സ്വന്തം വൈറ്റ് ഹൗസില്‍ നിങ്ങള്‍ എത്തുന്നു. ഈ മഹാമാരികാലത്തും തൊരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി മുന്നോട്ടുവന്നവര്‍ക്ക് രാജ്യത്തിന്റെ പ്രത്യേകം നന്ദി.
നിങ്ങള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസവും ആത്മവിശ്വാസവും തന്നെ വിനയാന്വിതനാക്കുന്നു. അമേരിക്കന്‍ ജനത തങ്ങളെ ഔന്നിത്യത്തിന്റെയും നീതിയുടെയും കാവലാളുകളായി കാണുന്നു. ഈ വലിയ പോരാട്ടത്തിന്റെ കാലത്ത് ശാസ്ത്രശക്തിയുടെയും പ്രതീക്ഷയുടെയും സംരക്ഷകരുമായിരിക്കും. അമേരിക്കയുടെ ആത്മാവ് തിരിച്ചുപിടിക്കും. -ബൈഡന്റ പറഞ്ഞു.
1860ല്‍ രാജ്യത്തിന്റെ ഐക്യം സംരക്ഷിക്കാന്‍ ലിങ്കണ്‍ മുന്നോട്ടുവന്നു. ശത്രുക്കളാല്‍ വളയപ്പെട്ട രാജ്യത്തിന് പുതിയ കരുത്തുമായി 1932ല്‍ റൂസ്‌വെല്‍റ്റ് വന്നു. 1960ല്‍ എത്തിയ ജോണ്‍ എഫ് കെന്നഡി പുതിയ അതിരുകള്‍ നിശ്ചയിച്ചു. ബരാക് ഒബാമ വന്നപ്പോള്‍ ചരിത്രം സൃഷ്ടിച്ചു നമ്മോട് പറഞ്ഞു' അതെ, നമുക്കിതിനു കഴിയും'.
കരുത്താര്‍ജിക്കുന്നതിനുള്ള സമയമാണിത്. നമ്മുക്ക് എന്തു ചെയ്യാന്‍ കഴിയുമെന്ന് നാം അറിയണം. ഐക്യപ്പെട്ട, ശക്തമായ, സൗഖ്യപ്പെട്ട ഒരു രാജ്യമായിരിക്കും. ഈ രാത്രിയിലെ ഈ നിമിഷത്തിനു വേണ്ടി അടിത്തറ പാകിയ എല്ലാ സ്ത്രീകളെയും ഓര്‍മ്മിക്കുന്നു.-ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
from mangalam.com https://ift.tt/3eOkHv3
via IFTTT
No comments:
Post a Comment