അധികാര തര്‍ക്കങ്ങള്‍ക്കിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ചര്‍ച്ചയ്ക്കായി ഡല്‍ഹിക്ക് വിളിച്ചിരിക്കുകയാണ് കേന്ദ്ര നേതൃത്വം. ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ, ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് എന്നിവരെ സുരേന്ദ്രന്‍ കാണും. തദ്ദേശ ഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍കള്‍ക്ക് ആയാണ് കൂടിക്കാഴ്ച എന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം നേരത്തെ സുരേന്ദ്രന്റെ പ്രവര്‍ത്തന രീതികള്‍ക്കെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയെന്ന് ശോഭ സുരേന്ദ്രന്‍ അറിയിച്ചിരുന്നു. ഇതിന്റെ വിശദീകരണത്തിന്റെ ഭാഗമായിട്ടാണ് സുരേന്ദ്രന്റെ കൂടിക്കാഴ്ചയെന്നും വിവരമുണ്ട്.
ആര്‍ എസ് എസ് സംസ്ഥാന നേതൃത്വം കെ സുരേന്ദ്രനോട് സംസാരിച്ചതിന് പിന്നാലെയാണ് ബിജെപിയുടെ കേന്ദ്ര നേതൃത്വവും ഇടപെടല്‍ നടത്തിയത്. സുരേന്ദ്രന്റെ നേതൃത്വം പാര്‍ട്ടിക്ക് കൂടുതല്‍ ഉണര്‍വ് നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര നേതൃത്വം കരുതുന്നുണ്ട്. അതേസമയം എല്ലാ വിഭാഗങ്ങളെയും കൂട്ടിയിണക്കി കൊണ്ടു പോകുന്നതില്‍ പോരായ്മകള്‍ ഉണ്ടോയോ എന്നും പരിശോധിക്കുന്നുണ്ട. ശോഭാ സുരേന്ദ്രനുമായി പ്രശ്‌നം ഉണ്ടായെങ്കില്‍ പികെ കൃഷ്ണദാസ് പക്ഷം അകന്ന് തന്നെ നില്‍ക്കുകയാണ്. മുതിര്‍ന്ന നേതാക്കളായ ഒ.രാജഗോപാല്‍, കുമ്മനം രാജശേഖരന്‍, സി.കെ.പത്മനാഭന്‍ എന്നിവരും അകല്‍ച്ചയിലാണ്. പലപ്പോഴും പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ അവരുടെ സംഭവാനകള്‍ ഒതുങ്ങുകയാണ്. ഈ സാഹചര്യം ശരിയല്ലെന്നാണ് ആര്‍എസ്എസ് നിലപാട്.
അതേസമയം കൂടിക്കാഴ്ചയില്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സാധ്യതകളെക്കുറിച്ച് കെ സുരേന്ദ്രന്‍ ദേശീയ നേതൃത്വത്തോട് വിശദീകരിക്കും. പ്രചാരണത്തിനായി കേന്ദ്രമന്ത്രിമാരെ അടക്കം അയക്കണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കും. തിരുവന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകളില്‍ വന്‍ മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് വിലയിരുത്തല്‍. ശോഭയെ സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനോ പദവികള്‍ നല്‍കാനോ ഉള്ള സാധ്യതയാണു പലരും ചൂണ്ടിക്കാട്ടുന്നത്. നാളെ സുരേന്ദ്രന്‍ തിരിച്ചെത്തിയ ശേഷം കോര്‍ കമ്മിറ്റി യോഗവും വിളിച്ചേക്കും.
from mangalam.com https://ift.tt/2IqSNc0
via IFTTT
No comments:
Post a Comment