കസ്റ്റഡിയിൽ പീഡിപ്പിക്കുന്ന പോലീസുകാർക്കെതിരേ കടുത്ത നടപടി; പരിഷ്‌കാരത്തിന് കേന്ദ്ര ശുപാര്‍ശ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 9, 2020

കസ്റ്റഡിയിൽ പീഡിപ്പിക്കുന്ന പോലീസുകാർക്കെതിരേ കടുത്ത നടപടി; പരിഷ്‌കാരത്തിന് കേന്ദ്ര ശുപാര്‍ശ

ന്യൂഡൽഹി: പോലീസിന്റെ വിശ്വാസ്യത കൂട്ടാൻ കൂടുതൽ പരിഷ്കാരങ്ങളുമായി ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിന്റെ (ബി.പി.ആർ.ഡി.) കരടുമാർഗരേഖ പുറത്തിറക്കി.

കൃത്യമായ നോട്ടീസ് നൽകാതെ ഒരാളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യംചെയ്യരുതെന്നതാണ് പ്രധാന നിർദേശം. കൂടാതെ, സ്ത്രീകളെയും 65 വയസ്സിൽ കൂടുതലുള്ളവരെയും 15 വയസ്സിൽ താഴെയുള്ളവരെയും സ്റ്റേഷനിലേക്കു വിളിക്കാതെ വീടുകളിൽ പോയി ചോദ്യം ചെയ്യണമെന്നും നിർദേശമുണ്ട്.

കസ്റ്റഡിയിൽ പീഡിപ്പിക്കുന്ന പോലീസുകാർക്കെതിരേ കടുത്ത നടപടിയുണ്ടാവുമെന്നും മാർഗ്ഗരേഖയിൽ പറയുന്നുണ്ട്. ഒരാൾ ഹാജരാവാൻ വിസമ്മതിച്ചെങ്കിൽ മാത്രമേ അറസ്റ്റുചെയ്യാവൂ, മാത്രമല്ല, കൂടുതൽ കുറ്റകൃത്യങ്ങൾ തടയാനും ശരിയായ അന്വേഷണം ഉറപ്പാക്കാനും തെളിവു നശിപ്പിക്കാതിരിക്കാനും സാക്ഷികളെയോ ഇരകളെയോ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്യാതിരിക്കാനുമാവണം അറസ്റ്റ് എന്നും പറയുന്നു.

ഒരു വ്യക്തിയെ അറസ്റ്റ്ചെയ്യുമ്പോൾ വ്യക്തിയുടെ താത്പര്യമനുസരിച്ചുള്ള ഒരാളെ നടപടിയെക്കുറിച്ച് അറിയിക്കുകയും,
നാട്ടിലെ ബഹുമാന്യവ്യക്തി സാക്ഷിയായി ഒപ്പിട്ട അറസ്റ്റ് മെമ്മോ ഉണ്ടായിരിക്കണമെന്നും നിർദേശത്തിൽ ഉണ്ട്.

മറ്റ് നിർദേശങ്ങൾ ;

അറസ്റ്റിനു കൂടുതൽ പ്രചരണം നൽകരുത് ചെറിയ സംഘം എത്തിയാകണം അറസ്റ്റ്.

മുതിർന്ന ഉദ്യോഗസ്ഥർക്കും ജില്ലാ കൺട്രോൾ റൂമിലും അറസ്റ്റുസംബന്ധിച്ച വിവരങ്ങൾ കൈമാറണം.

ഗുരുതര കുറ്റകൃത്യങ്ങളിൽ മാത്രം വിലങ്ങു വെച്ചാൽ മതിയാകും.

സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോൾ വനിതാപോലീസ് ഇല്ലെങ്കിൽ ഒരു സ്ത്രീയെ അനുഗമിക്കാൻ അനുവദിക്കണം.

കസ്റ്റഡിയിൽ ഉള്ളയാൾക്ക് അഭിഭാഷകന്റെ സേവനം തേടാനുള്ള അവസരം ഉറപ്പാക്കണം.
കൂടാതെ, ആവശ്യമെങ്കിൽ സൗജന്യ നിയമസഹായം നൽകുകയും വേണം.

ശാരീരികമായി ഉപദ്രവിക്കരുത്. ഓരോ 48 മണിക്കൂറിലും വൈദ്യപരിശോധന നടത്തണം.

വ്യക്തിശുചിത്വം ഉറപ്പാക്കാൻ അടിവസ്ത്രങ്ങൾ ഉൾപ്പെടെ വൃത്തിയുള്ള വസ്ത്രങ്ങൾ ദിവസേന ഉറപ്പാക്കണം.

കൃത്യമായി ഭക്ഷണവും വെള്ളവും നൽകണം.



from mangalam.com https://ift.tt/3n45cBK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages