നടിയെ ആക്രമിച്ച കേസ്; സാക്ഷിയെ ഭീഷണിപ്പെടുത്തിയ എംഎൽഎയുടെ ഓഫിസ് സെക്രട്ടറിക്കെതിരെ കേസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 9, 2020

നടിയെ ആക്രമിച്ച കേസ്; സാക്ഷിയെ ഭീഷണിപ്പെടുത്തിയ എംഎൽഎയുടെ ഓഫിസ് സെക്രട്ടറിക്കെതിരെ കേസ്

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് പത്തനാപുരം എംഎൽഎ കെ.ബി. ഗണേഷ്കുമാറിന്റെ ഓഫിസ് സെക്രട്ടറി എം. പ്രദീപ്കുമാറിനെ (43)തിരെ പൊലീസ് കേസെടുത്തു.

കൊല്ലം കോട്ടാത്തല സ്വദേശിയാണ് ഇയാൾ.
കേസിലെ മാപ്പുസാക്ഷിയായ ബേക്കൽ സ്വദേശിയെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി എന്നാണ് കേസ്. കഴിഞ്ഞ ജനുവരി 24നും 28നും ഫോണിൽ വിളിച്ചും സെപ്റ്റംബർ 24നും 25നും സന്ദേശങ്ങൾ അയച്ചുമാണു പ്രതി ഭീഷണിപ്പെടുത്തിയത്.

മൊഴിമാറ്റാൻ തയാറാകാതെ വന്നപ്പോൾ പ്രദീപ്‌ കുമാർ കാസർകോട്ടെത്തി മാപ്പുസാക്ഷിയുടെ അടുത്തബന്ധുക്കളെ നേരിട്ടുകണ്ടു. ഇതിന്റെ
നിരീക്ഷണ ക്യാമറ ദൃശ്യങ്ങളടക്കം പൊലീസിനു ലഭിച്ചിട്ടുണ്ട്. കേസിന്റെ വിശദാംശങ്ങൾ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ സമർപ്പിക്കും.



from mangalam.com https://ift.tt/35dWgnf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages