ഇംഫാല്‍: ഫുട് ബോള്‍ കളിക്കാന്‍ രണ്ട് കാലുകളും വേണമെന്ന് ആര് പറഞ്ഞു. ഒരു കാല്തന്നെ അധികമാണെന്ന് കാണിച്ചുതരികയാണ് മണിപ്പൂരില്‍ നിന്നുള്ള ഒരു ബാലന്‍. നാലാം ക്ലാസുകാരനായ കുനാല്‍ ശ്രേഷ്ഠയാണ് ഊന്നുവടിയുടെ സഹായത്തോടെ കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്നത്. എ.എന്‍.ഐയാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
[IMG]
ഒരു കാല് ഇല്ലാതെയായിരുന്നു കുനാലിന്റെ ജനനം. എന്നാല്‍ കൂട്ടുകാര്‍ക്കൊപ്പം നടക്കുമ്പോള്‍ ഒരു കുറവും കുനാലിന് അനുഭവപ്പെടരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് അവന്റെ അമ്മ പറയുന്നു. അവന്‍ ഒരിക്കലും തന്റെ കുറവ് തോന്നിയിട്ടുമില്ല. സൈക്കിള്‍ സവാരിയും അവന്‍ തനിയെ പഠിച്ചെടുത്തു-അമ്മ പറയുന്നു.
[IMG]
ഫുട്‌ബോള്‍ കളി തനിക്ക് അത്രയ്ക്ക് ഇഷ്ടമാണെന്ന് കുനാല്‍ പറയുന്നു. ആദ്യമൊക്കെ ബാലന്‍സ് കിട്ടാന്‍ പ്രയാസമായിരുന്നു. പേടിയുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ തനിക്ക് നല്ല ആത്മവിശ്വാസമുണ്ട്. സുഹൃത്തുക്കള്‍ എനിക്ക് നല്ല പിന്തുണ നല്‍കുന്നു. വൈകാതെ ഒരു ഗോള്‍ ഞാന്‍ നേടും.-കുനാല്‍ ശ്രേഷ്ഠ പറയുന്നു.
#WATCH: Kunal Shrestha, a Class 4 student from Imphal plays football with a single limb. #Manipur"My son was born without a limb. I vowed to never let him feel different from his peers. He never exhibited low esteem. He learned to ride a bicycle on his own", says Kunal’s mother pic.twitter.com/NTzyOWhX4e— ANI (@ANI) November 10, 2020
from mangalam.com https://ift.tt/35fC3NX
via IFTTT
No comments:
Post a Comment