തൃശൂർ : ബാങ്കിൽ അപേക്ഷിച്ച വായ്പ നഷ്ടപ്പെട്ടതിനു കാരണം ബാങ്ക് മാനേജരാണെന്ന തെറ്റിദ്ധാരണയിൽ മാനേജരെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പിടികൂടി. എസ് ബി ഐ ശാഖാ മാനേജർ കണ്ണൂർ പയ്യാമ്പലം സ്വദേശി വി.പി. രാജേഷിനു (44) നേരെയാണ് ആക്രമണം ഉണ്ടായത്. ഇദ്ദേഹം അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
കേസിലെ പ്രതി കാട്ടൂർ കതിരപ്പിള്ളി വിജയരാഘവനെ (64) ഉടൻ തന്നെ പോലീസ് പിടികൂടുകയും ചെയ്തു. ഇന്നലെ രാവിലെ 9ന് ബാങ്ക് തുറക്കാൻ രാജേഷ്എത്തിയപ്പോഴായിരുന്നു സംഭവം. സ്കൂട്ടറിലെത്തിയ വിജയരാഘവൻ ഇരുമ്പുവടി ഉപയോഗിച്ചു തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു.
വിജയരാഘവനു അനുവദിച്ച ബാങ്ക് വായ്പ കോവിഡിനെ തുടർന്ന് കൃത്യ സമയത്ത് സ്വീകരിക്കാനായില്ല. സമയപരിധി കഴിയുകയും ചെയ്തു. ഇതിനിടെ ബാങ്ക് മാനേജർക്കു സ്ഥലംമാറ്റമായി. പുതുതായെത്തിയ മാനേജർ രാജേഷ് സമയപരിധി കഴിഞ്ഞെന്നും വായ്പ നഷ്ടപ്പെട്ടെന്നും വിജയരാഘവനെ അറിയിച്ചു. ഇതിന് പിന്നിൽ പുതിയ മാനേജരാണെന്ന തെറ്റിദ്ധാരണയിലായിരുന്നു ആക്രമണം.
from mangalam.com https://ift.tt/3k0LCV4
via IFTTT
No comments:
Post a Comment