രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാമത് ; ശുചിത്വക്കുറവ് ഇന്ത്യക്കാരെ കോവിഡ് മരണത്തിൽനിന്നു പ്രതിരോധിച്ചെന്ന് ഗവേഷകർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 4, 2020

രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാമത് ; ശുചിത്വക്കുറവ് ഇന്ത്യക്കാരെ കോവിഡ് മരണത്തിൽനിന്നു പ്രതിരോധിച്ചെന്ന് ഗവേഷകർ

ന്യൂഡൽഹി : ലോകത്തു കോവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ലോകത്തെ മൊത്തം കോവിഡ് കേസുകളിൽ ആറിലൊന്നും ഇന്ത്യയിലാണ്. എന്നിട്ടും രാജ്യത്തെ മരണസംഖ്യ വളരെ കുറവാണ്.

ഇതിന് കാരണമായി ഗവേഷകർ പറയുന്നതാകട്ടെ ഇന്ത്യയിലെ ശുചിത്വക്കുറവും. കേൾക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും ഇതിന് പിന്നിൽ കൃത്യമായ കാരണം ഉണ്ട്. ശുചിത്വമില്ലായ്മയിലൂടെ വളരുന്നതിലൂടെ ജന്മനാ തന്നെ ഒരാളിൽ അണുക്കൾക്കെതിരെ പ്രതിരോധശേഷി രൂപപ്പെടുമെന്നും കൊറോണ പോലെയുള്ള വൈറസുകളോട് പോരാടാൻ ഇത് സഹായകമാകുമെന്നുമാണ് കണ്ടെത്തൽ.

ശുചിത്വക്കുറവാണ് ഇന്ത്യക്കാരെ കോവിഡ് മരണത്തിൽനിന്നു പ്രതിരോധിച്ചതെന്നാണ് ഒരു സംഘം ഗവേഷകരുടെ കണ്ടെത്തലെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. പുണെ നാഷനൽ സെന്റർ ഫോർ സെൽ സയൻസസ്, ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണു പഠനം നടത്തിയത്.

106 രാജ്യങ്ങളിൽ നിന്നുള്ള പൊതുഡേറ്റ ഗവേഷകർ പരിശോധിച്ചതിൽ വികസിത രാജ്യങ്ങളിൽ മരണനിരക്ക് കൂടുതലാണെന്നും കണ്ടെത്തി.



from mangalam.com https://ift.tt/32bGLKY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages