മലപ്പുറം: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമുണ്ടെന്ന പ്രചരണത്തെ തുടര്‍ന്ന് മലബാറില്‍ 'നിക്കാഹു' കളുടെ എണ്ണം വര്‍ധിക്കുന്നു. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18-ല്‍ നിന്ന് 21 ആയി ഉയര്‍ത്തിയെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പ്രചരിച്ചതോടെയാണ് മലബാറിലും പ്രത്യേകിച്ച് മലപ്പുറത്തും 18-നും 21-നും ഇടയിലുള്ള പെണ്‍കുട്ടികളുടെ നിക്കാഹുകള്‍ വ്യാപകമായി നടക്കുന്നത്.
വിവാഹച്ചടങ്ങിനു പകരം മതപരമായ വിവാഹക്കരാറുകളാണ് നിക്കാഹ്. ഇത്തരത്തില്‍ നിക്കാഹ് നടത്തി വിവാഹച്ചടങ്ങ് പിന്നീട് സംഘടിപ്പിക്കുന്നത് പതിവാണെങ്കിലും ഇപ്പോള്‍ നിക്കാഹുകളുടെ എണ്ണം വര്‍ധിച്ചതാണ് ശ്രദ്ധേയം. ഭൂരിപക്ഷം മുസ്ലിം സംഘടനകളും വിവാഹപ്രായം ഉയര്‍ത്തുന്നതിനെ എതിര്‍ക്കവേ 'ധൃതിയില്‍ നടത്തുന്ന നിക്കാഹുകള്‍ സ്വപ്‌നങ്ങളെ തച്ചുടക്കാതിരിക്കട്ടെയെന്ന് മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി വനിതാ വിദ്യാര്‍ഥി വിഭാഗമായ എം.എസ്.എഫ്. ഹരിത സംസ്ഥാന അധ്യക്ഷ മുഫീദ തെസ്‌നി ഫേസ്ബുക്കില്‍ കുറിച്ചതും ചര്‍ച്ചയായിരിക്കുകയാണ്.
മുഫീദയെ അനുകൂലിച്ചും എതിര്‍ത്തും ധാരാളം പേര്‍ അഭിപ്രായം രേഖപ്പെടുത്തി. വിവാഹപ്രായം ഉയര്‍ത്തുന്നതു സംബന്ധിച്ച പ്രചാരണം ഉയരുന്നതിനു മുന്‍പേ വിവാഹം ഉറപ്പിച്ച 18 വയസ്സ് തികഞ്ഞ, 21-നു താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ നിക്കാഹുകളാണ് നടത്തുന്നതില്‍ അധികവും. എന്നാല്‍, ഇതല്ലാതെയും ധാരാളം നിക്കാഹ് നടത്തുന്നുണ്ട്. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അധികൃതരുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ടാണ് വിവാഹങ്ങളും നിക്കാഹുകളും നടക്കുന്നത്.
വിവാഹപ്രായം ഉയര്‍ത്തുന്നതില്‍ ഭൂരിഭാഗം മുസ്ലിംമത സംഘടനകളും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂരിപക്ഷം രാജ്യങ്ങളിലും പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 മുതല്‍ 18 വരെയാണെന്നിരിക്കെ ഇന്ത്യന്‍ വിവാഹ പ്രായത്തില്‍ മാത്രം മാറ്റം വരുത്തുന്നത് അശാസ്ത്രീയമാണെന്നാണ് സംഘടനകളുടെ അഭിപ്രായം.
from mangalam.com https://ift.tt/3614NJJ
via IFTTT
No comments:
Post a Comment