വാഷിംഗ്ടണ്‍ ഡി.സി: ലോകം ആകാംഷയോടെ കാത്തിരുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വൈറ്റ് ഹൗസിലേക്ക് ആരെത്തുമെന്നതില്‍ ഇമഞ്ചാടിഞ്ച് പോരാട്ടം തുടരുന്നു. ഇലക്ടറല്‍ വോട്ടുകള്‍ എണ്ണുന്നത് പുരോഗമിക്കുമ്പോള്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപ് 92 വോട്ടുകള്‍ നേടി. 122 വോട്ടുകള്‍ നേടി ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ മുന്നിലെത്തി. വിജയിക്കാന്‍ 270 ഇലക്ടറല്‍ വോട്ടുകള്‍ ആര് നേടുമെന്നാണ് എല്ലാവരും കാത്തിരിക്കുന്നത്.
കൊവിഡും കറുത്ത വംശജരുടെ പ്രതിഷേധവും ട്രംപിന് കാര്യമായ ക്ഷീണം ഉണ്ടാക്കിയിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് സൂചനകള്‍ നല്‍കുന്നത്. ചെറു സംസ്ഥാനങ്ങളില്‍ ഏറെയും ബൈഡനൊപ്പമാണ്. പല സ്റ്റേറ്റുകളിലും വോട്ടിംഗ് ഇപ്പോഴും അവസാനിച്ചിട്ടില്ല.
നിര്‍ണായകമായ ഫ്‌ളോറിഡ സംസ്ഥാനത്ത് 50 ശതമാനത്തില്‍ ഏറെ വോട്ടുകള്‍ നേടി ട്രംപ് മുന്നിലെത്തി. ഫ്‌ളോറിഡയില്‍ 29 ഇലക്ടറല്‍ വോട്ടുകളാണുള്ളത്. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ ഇവിടെ ട്രംപ് മൂന്ന് പോയിന്റിനു മുന്നിലാണ്. മിഷിഗണിലും ജോര്‍ജിയയിലും ട്രംപ് ലീഡ് ചെയ്യുന്നു.
ഒഹായോ, നോര്‍ത്ത് കരോലിന, പെന്‍സില്‍വെനിയ, ഇല്ലിനോയി, റോഡ് ഐലന്റ്, കണക്ടിക്കറ്റ്, ന്യൂജഴ്‌സി, ടെന്നസി, ഡെലവെയര്‍, മേരിലാന്‍ഡ്, മസാച്യൂസെറ്റ്‌സ്, ന്യുജഴ്‌സി, കൊളംബിയ ഡിസ്ട്രിക്ട്, വെര്‍മോന്റ്, വെര്‍ജീനിയ, ന്യുയോര്‍ക്ക്, വിസ്‌കോസിന്‍, ന്യൂ മെക്‌സിക്കോ എന്നിവിടങ്ങളില്‍ ജോ ബൈഡന്‍ ലീഡ് ചെയ്യുന്നു.
അലബാമ, മിസിസിപ്പി, അര്‍കന്‍സാസ്, ഇന്ത്യാന, ഒക്‌ലഹോമ, വെസ്റ്റ് വെര്‍ജീനിയ എന്നിവിടങ്ങളില്‍ ട്രംപാണ് ലീഡ്. പരമ്പരാഗത റിപ്പബ്ലിക്കന്‍ വോട്ടുകള്‍ ഏറെയുള്ള കെന്റക്കിയില്‍ ട്രംപ് വിജയിച്ചു. നോര്‍ത്ത ഡകോത, സൗത്ത് ഡകോത്ത, വ്യോമിംഗ് എന്നിവിടങ്ങളില്‍ ട്രംപ് മുന്നേറ്റം ഉണ്ടാക്കി. ലൂസിയാന, നെബ്രാസ്‌ക എന്നിവിടങ്ങളില്‍ ട്രംപ് ആണ് ലീഡ്.
സ്വിംഗ് സ്‌റ്റേറ്റുകള്‍ എന്നറിയപ്പെടുന്ന ഒമ്പത് സ്‌റ്റേറ്റുകളാണ് ആരാണ് പ്രസിഡന്റാകുമെന്ന് നിര്‍ണയിക്കുക. ഫ്‌ളോറിഡയില്‍ ട്രംപ് ലീഡ് ചെയ്യുമ്പോള്‍ ടെക്‌സസില്‍ വോട്ട് എണ്ണിത്തുടങ്ങുമ്പോള്‍ ബൈഡനാ് ലീഡ്. ടെക്‌സാസ് കൈവിട്ടാല്‍ എല്ലാം കൈവിട്ടുവെന്നാണ് റിപബ്ലിക്കന്‍മാര്‍ തുടക്കം മുതല്‍ പറഞ്ഞിരുന്നത്. ഏറ്റവും വലിയ സ്വിംഗ് സ്‌റ്റേറ്റ് ആയ ഫ്‌ളോറിഡയില്‍ 49% വോട്ട് പിടിച്ച് 2016ല്‍ ട്രംപ് വിജയിച്ചിരുന്നു. ഹിലരി ക്ലിന്റണ്‍ 47.8% വോട്ടുകള്‍ മാത്രമാണ് നേടിയിരുന്നത്.
നാല് സ്വിംഗ് സ്‌റ്റേുറ്റുകളില്‍ ട്രംപ് ലീഡ് ചെയ്യുമ്പോള്‍ മൂന്നിടത്ത് ബൈഡനാണ് മുന്‍തൂക്കം. രണ്ട് സ്വിംഗ് സ്‌റ്റേറ്റുകളില്‍ കൂടി ഫലം വ്യക്തമാകാനുണ്ട്. മിനിസോട്ടയില്‍ വൈഡന് നേരിയ ലീഡുണ്ട്. കഴിഞ്ഞ മൂന്നു തെരഞ്ഞെുടപ്പുകളിലും ഡെമോക്രാറ്റുകള്‍ക്ക് ഒപ്പമായിരുന്നു മിനിസോട്ട.
from mangalam.com https://ift.tt/3mT1kn0
via IFTTT
No comments:
Post a Comment