കോവിഡ് ഹൃദയം തളർത്തും; മുക്തരായാലും ആയാസം പാടില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 4, 2020

കോവിഡ് ഹൃദയം തളർത്തും; മുക്തരായാലും ആയാസം പാടില്ല

പ്രതീകാത്മകചിത്രം| Photo: Mathrubhumi തിരുവനന്തപുരം: കോവിഡ്മുക്തർ മൂന്നുമാസത്തേക്കെങ്കിലും ആയാസംകൂടിയ ജോലികളോ വ്യായാമമോ ചെയ്യരുതെന്ന് മുന്നറിയിപ്പ്. ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുള്ളവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും സർക്കാരിന്റെ കോവിഡനന്തര ചികിത്സാമാർഗരേഖ നിർദേശിക്കുന്നു. കായികതാരങ്ങൾ കഠിനവ്യായാമങ്ങൾ കുറഞ്ഞത് ആറുമാസംവരെയെങ്കിലും ഒഴിവാക്കണം. പരിശോധനഫലം നെഗറ്റീവായശേഷവും ഹൃദയത്തെ ബാധിക്കുമെന്നതാണ് വൈറസ് രോഗങ്ങളുടെ പ്രത്യേകത. കൊറോണയ്ക്ക് ഇത്തരം ആഘാതശേഷി കൂടുതലാണ്. കോവിഡ് മുക്തനായി പത്തുദിവസത്തിനുശേഷമാണ് യുവജനക്ഷേമബോർഡ് വൈസ് ചെയർമാൻ പി.ബിജു ബുധനാഴ്ച മരിച്ചത് വൈറസുകൾ മിക്കപ്പോഴും ഹൃദയപേശികളെ ബാധിക്കാറുണ്ട്. അത് ഹൃദയത്തിന്റെ പമ്പിങ്ങിനെ നേരിട്ടുബാധിക്കുകയും ഹൃദയപരിക്ഷീണതയിലേക്ക് നയിക്കുകയുംചെയ്യും. പമ്പിങ് ശേഷി കുറയുന്നത് ശ്വാസതടസ്സത്തിന് കാരണമാവും. എല്ലാ വൈറസ് രോഗങ്ങൾക്കും ഈ ഭീഷണിയുണ്ടെന്ന് ആരോഗ്യവകുപ്പ് നോഡൽ ഓഫീസർ ഡോ. അമർ ഫെറ്റൽ പറഞ്ഞു. ഹൃദയത്തിന് രക്തംനൽകുന്ന നാഡീവ്യൂഹത്തെ ബാധിച്ച് അവ വീർക്കാനും വൈറസ് കാരണമാവുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. രോഗലക്ഷണങ്ങളില്ലാതെയാണ് പലർക്കും കോവിഡ് വരുന്നത്. അതുകൊണ്ടുതന്നെ രോഗം ഹൃദയപേശികളെയും മറ്റും ബാധിക്കുന്നത് പെട്ടെന്ന് തിരിച്ചറിയണമെന്നില്ല. കോവിഡ് മുക്തരായവർ കുഴഞ്ഞുവീണ് മരിക്കുന്നതും മറ്റും ഇതുമൂലമാണ്. ഇത്തരക്കാർക്ക് ഹൃദയസ്തംഭനമുണ്ടാവാൻ ഹൃദയധമനികളിൽ ബ്ലോക്ക് വരണമെന്നില്ല. കോവിഡ് മുക്തിക്കുശേഷം ഹൃദയസ്തംഭനമുണ്ടായിട്ടുള്ള നാല്പതുശതമാനത്തോളം പേരിലും അങ്ങനെയാണ് കണ്ടിട്ടുള്ളതെന്നാണ് അന്താരാഷ്ട്ര പഠനങ്ങൾ. ഗുരുതരമായി കോവിഡ് ബാധിച്ചവർ ഹൃദയമടക്കം രോഗസാധ്യതയുള്ള എല്ലാ അവയവങ്ങളുടെയും പരിശോധന നടത്തുന്നത് നല്ലതാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2I66c9N
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages